city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NK Premachandran | മുഹമ്മദ് നബി വിശ്വമാനവികതയുടെ പ്രവാചകനെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി; 'ഇസ്‌ലാമിലെ സകാത് ഏറ്റവും വലിയ സാമ്പത്തിക വിപ്ലവം'

കാഞ്ഞങ്ങാട്: (KasargodVartha) വിശ്വമാനവികയുടെ പ്രവാചകനാണ് മുഹമ്മദ് നബിയെന്ന് കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ. കാഞ്ഞങ്ങാട് സംയുക്ത ജമാഅത് സംഘടിപ്പിച്ച നബിദിന മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യം, ദയ, കാരുണ്യം, സമത്വം, സൗഹൃദം എന്നിവയായിരുന്നു പ്രവാചകന്റെ കൈമുതൽ. സാമ്പത്തിക, സാമൂഹ്യ നീതിയിൽ അധിഷ്ടിതമാണ് പ്രവാചകൻ പൂർത്തീകരിച്ച ഇസ്‌ലാം.

NK Premachandran | മുഹമ്മദ് നബി വിശ്വമാനവികതയുടെ പ്രവാചകനെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി; 'ഇസ്‌ലാമിലെ സകാത് ഏറ്റവും വലിയ സാമ്പത്തിക വിപ്ലവം'

ഇസ്‌ലാമിലെ സകാതിനോളം വലിയ സാമ്പത്തിക വിപ്ലവമോ മക്കാ വിജയ ദിനത്തിൽ അതിന്റെ വിളംബരത്തിന് നീഗ്രോ ആയ ബിലാലിനെ ചുമതലപ്പെടുത്തിയ പ്രവാചക പ്രവൃത്തിയേക്കാൾ വലിയൊരു മാനവിക സമത്വപ്രഖ്യാപനമോ ലോകം ദർശിച്ചിട്ടില്ല. മതങ്ങളുൽഘോഷിക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളെയും തകർക്കാൻ വിവിധ വഴികളിലൂടെ ശ്രമിക്കുന്ന ഭരണകൂടങ്ങൾ അടിസ്ഥാനപരമായി ഭരണഘടനയിലെ മൗലികാവകാശങ്ങളാണ് ലംഘിക്കുന്നത്.

സൂക്ഷ്മമായ ജീവിതം നയിക്കുന്നവരാണ് യഥാർത്ഥ ശ്രേഷ്ഠൻ. കാഞ്ഞങ്ങാട് സംയുക്ത ജമാഅതിന്റെ ചരിത്രമറിയുമ്പോൾ ആ ചരിത്രത്തിലെ ജീവകാരുണ്യ അനുരഞ്ജന സൗഹൃദ ശ്രമങ്ങളെല്ലാം തന്നെ പ്രവാചക മാതൃകകളുടെ ശരിയായ അനുധാവങ്ങളാണെന്നും എൻ കെ പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.

പ്രവാചക ദർശനം പ്രപഞ്ചത്തിന്റെ മാർഗരേഖയെന്ന് ജിഫ്‌രി തങ്ങൾ

മനുഷ്യനോടും, പ്രകൃതിയോടും, പ്രകൃതിയിലെ സകല ജീവജാലങ്ങളോടും, ജീവനില്ലാത്ത വസ്തുക്കളോടും, വായു, ജലം, അഗ്നി, തുടങ്ങിയ മറ്റു പ്രതിഭാസങ്ങളോടെല്ലാം തന്നെ വിശ്വാസി പുലർത്തേണ്ട നിലപാടുകളും സമീപനങ്ങളും സംബന്ധിച്ചുള്ള വ്യക്തമായ മാർഗ ദർശനത്തിന്റെ സമാഹാരമാണ് പ്രവാചക ദർശനമെന്നും അതിനാണ് ഇസ്‌ലാം എന്ന് വിളിക്കുന്നതെന്നും കോട്ടച്ചേരി മെട്രോ മുഹമ്മദ് ഹാജി നഗറിൽ ചടങ്ങ് ഉദ്‌ഘാടനം ചെയ്ത കാഞ്ഞങ്ങാട് സംയുക്ത ജമാഅത് ഖാദിയും സമസ്ത അധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു.

ലോകത്തെ ഏറ്റവും ജീർണിതമായ ഒരു സാമൂഹിക ഘടനക്ക് മുമ്പിലാണ് പ്രവാചകൻ ഈ ദർശനങ്ങളുമായി കടന്നുവന്നത്. ഇതനുസരിച്ച് ജീവിച്ച ഒരു സമൂഹം ലോകത്തെ ഏറ്റവും മാതൃകായോഗ്യമായ സമൂഹമായി മാറി. ലോകം അവസാനിക്കുന്ന ഘട്ടത്തിൽ പ്രവാചകാധ്യാപനത്തിന് മുമ്പ് മാനവ സമൂഹം എങ്ങനെ ജീർണിച്ചിരുന്നുവോ അപ്രകാരം തന്നെ ജീർണിക്കപ്പെടുമെന്ന് പ്രവാചകരുടെ പ്രവചനം ഉണ്ട്. ആ ജീർണതയിലേക്കാണ് ഇപ്പോൾ സമൂഹം കൂപ്പു കുത്തിക്കൊണ്ടിരിക്കുന്നത്. ഈ ജീർണതയിൽ നിന്നും രക്ഷപ്പെടാൻ പ്രവാചക അധ്യാപനങ്ങളുടെ പുനഃസ്ഥാപനം കൊണ്ട് മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് പാലക്കി സി കുഞ്ഞഹ് മദ് ഹാജിഅധ്യക്ഷനായി. ജെനറൽ സെക്രടറി ബശീർ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. അൻവർ മുഹ്‌യുദ്ദീൻ ഹുദവി, ഹരീഷ് പി നമ്പ്യാർ, കൂക്കൾ ബാലകൃഷ്ണൻ, എം മൊയ്തു മൗലവി, എം കെ അബൂബകർ ഹാജി, കെ പി ശരീഫ് എൻജിനീയർ, കെ ബി കുട്ടി ഹാജി, ഇ കെ അബ്ദുല്ല കുഞ്ഞി, ജാതിയിൽ ഹസൈനാർ, റശീദ് തോയമ്മൽ, അബ്ദുർ റഹ്‌മാൻ പാണത്തൂർ, അബൂബകർ മാസ്റ്റർ പാറപ്പളളി, താജുദ്ദീൻ കമ്മാടം എന്നിവർ സംബന്ധിച്ചു.

Keywords: News, Kanhangad, Kasaragod, Kerala, Meelad Al Nabi, N K Premachandran, NK Premachandran MP said that Muhammad is prophet of universal humanity. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia