നിപ്പ വൈറസ്; കൊച്ചിയില്‍ പ്രതിരോധ നടപടികള്‍ കൈകൊണ്ടതായി കലക്ടര്‍, ജനറല്‍ ആശുപത്രിയില്‍ രണ്ടു പ്രത്യേക മുറികള്‍, നാലു കിടക്കകള്‍, ആശുപത്രി ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ധരിക്കാന്‍ പ്രത്യേക വസ്ത്രങ്ങളും മാസ്‌കുകളും
May 22, 2018, 10:13 IST
കൊച്ചി: (www.kasargodvartha.com 22.05.2018) ജില്ലയില്‍ നിപ്പ വൈറസിനെ പ്രതിരോധിക്കാന്‍ പ്രതിരോധ നടപടികള്‍ കൈകൊണ്ടതായി ജില്ലാ കലക്ടര്‍ മുഹമ്മദ് സഫിറുല്ല അറിയിച്ചു. ഇതിന്റെ ഭാഗമായി ജനറല്‍ ആശുപത്രിയില്‍ രണ്ടു പ്രത്യേക മുറികളും നാലു കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രി ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ധരിക്കാന്‍ പ്രത്യേക വസ്ത്രങ്ങളും മാസ്‌കുകളും എത്തിക്കഴിഞ്ഞു.
ജില്ലയില്‍ ഇതുവരെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ സമീപ ജില്ലകളില്‍ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കു രോഗികളെ കൊണ്ടുവരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ആശുപത്രി അധികൃതരോടു നിര്‍ദേശിച്ചതായും കലക്ടര്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള തയാറെടുപ്പുകള്‍ക്കായി റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേരുമെന്നും കലക്ടര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kochi, District Collector, Kozhikode, Nipah Virus, Nipah Virus; preventive measures taken, says Collector, Top-Headlines.
Keywords: Kerala, News, Kochi, District Collector, Kozhikode, Nipah Virus, Nipah Virus; preventive measures taken, says Collector, Top-Headlines.