city-gold-ad-for-blogger
Aster MIMS 10/10/2023

NIC Recruitment | ഉദ്യോഗാർഥികൾ ശ്രദ്ധിക്കുക: നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിൽ ബംപർ അവസരം; വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; യോഗ്യതയും മറ്റ് വിശദാംശങ്ങളും അറിയാം

ന്യൂഡെൽഹി: (www.kasargodvartha.com) ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഭാഗമായ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (NIC) ടെക്‌നിക്കൽ അസിസ്റ്റന്റ്, സയന്റിസ്റ്റ് ഓഫീസർ/എൻജിനീയർ, സയന്റിസ്റ്റ്/ടെക്‌നിക്കൽ അസിസ്റ്റന്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് nielit(dot)gov(dot)in സന്ദർശിച്ച് അപേക്ഷിക്കാം. രജിസ്ട്രേഷൻ പ്രക്രിയ ഏപ്രിൽ നാലിന് അവസാനിക്കും.
  
NIC Recruitment | ഉദ്യോഗാർഥികൾ ശ്രദ്ധിക്കുക: നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിൽ ബംപർ അവസരം; വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; യോഗ്യതയും മറ്റ് വിശദാംശങ്ങളും അറിയാം


ഒഴിവുകൾ:

598 ഒഴിവുകളിലേക്കാണ് നിയമനം. ഇതിൽ 71 തസ്തികകൾ സയന്റിസ്റ്റ് ബി ഗ്രൂപ്പ്, 196 തസ്തികകൾ സയന്റിസ്റ്റ് ഓഫീസർ/എൻജിനീയർ, 331 തസ്തികകൾ സയന്റിസ്റ്റ്/ടെക്‌നിക്കൽ അസിസ്റ്റന്റ് എന്നിങ്ങനെയാണ്.

അപേക്ഷ ഫീസ്:

SC/ST/PWD/വനിതകൾ വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർത്ഥികളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റ് വിഭാഗങ്ങളിൽ പെടുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസ് രൂപ 800 അടക്കണം.

പ്രായപരിധി:

യുആർ/ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ടവരുടെ പരമാവധി പ്രായപരിധി 30 വയസാണ്, അതേസമയം എസ്‌സി/എസ്‌ടി വിഭാഗത്തിലുള്ള അപേക്ഷകർക്ക് ഇത് 35 വയസാണ്. അതുപോലെ, ഒബിസി (എൻസിഎൽ) വിഭാഗ അപേക്ഷകർക്ക് ഉയർന്ന പ്രായപരിധി 33 വയസും പിഡബ്ല്യുഡിക്കാർക്ക് 45 വയസുമാണ്.

വിദ്യാഭ്യാസ യോഗ്യത:

സയന്റിസ്റ്റ് ബി ഗ്രൂപ്പ് എ തസ്തിക - എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ സാങ്കേതിക വിദ്യയിൽ ബിരുദം നേടിയിരിക്കണം. അല്ലെങ്കിൽ വിജ്ഞാപനത്തിൽ പറയുന്ന മറ്റു യോഗ്യതകൾ.

സയന്റിസ്റ്റ് ഓഫീസർ/എൻജിനീയർ, സയന്റിസ്റ്റ്/ടെക്‌നിക്കൽ അസിസ്റ്റന്റ് - M.Sc/MS/MCA/BE/B.Tech ബിരുദമോ വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന മറ്റേതെങ്കിലും യോഗ്യതയോ ഉണ്ടായിരിക്കണം.

തെരഞ്ഞെടുപ്പ്

സയന്റിസ്റ്റ് ബി, സയന്റിഫിക് ഓഫീസർ / എഞ്ചിനീയർ-എസ്ബി തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളെ എഴുത്ത് പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും തിരഞ്ഞെടുക്കും.

സയന്റിഫിക്/ടെക്‌നിക്കൽ അസിസ്റ്റന്റ് - എ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളെ എഴുത്തുപരീക്ഷയിലൂടെ തിരഞ്ഞെടുക്കും.

ശമ്പളം:

* സയന്റിസ്റ്റ് ബി - പ്രതിമാസ ശമ്പള സ്കെയിൽ ലെവൽ 10 - 56100 മുതൽ 177500 രൂപ വരെ.

* സയന്റിഫിക് ഓഫീസർ / എഞ്ചിനീയർ-എസ്ബി - പ്രതിമാസ ശമ്പള സ്കെയിൽ ലെവൽ ഏഴ് - 44900 മുതൽ 142400 രൂപ വരെ.

* സയന്റിഫിക്/ടെക്‌നിക്കൽ അസിസ്റ്റന്റ്എ - പ്രതിമാസ ശമ്പള സ്കെയിൽ ലെവൽ ആറ് - 35400 മുതൽ 112400 രൂപ വരെ.

Keywords:  New Delhi, India, News, Top-Headlines, Latest-News, Job, Employees, Information, Details, Recruitment, Fees, NIC Recruitment 2023: 598 Vacancies, Check Post, Qualification.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL