city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | കൈവെട്ട് കേസ്: സവാദിന്റെ ബന്ധുക്കളെയും വിവാഹം നടത്തികൊടുത്ത ആരാധനാലയ ഭാരവാഹികളെയും ചോദ്യം ചെയ്തു

കാസര്‍കോട്: (KasargodVartha) കൈവെട്ട് കേസില്‍ ഒന്നാം പ്രതിയായ സവാദ് 13 വര്‍ഷം ഒളിവുജീവിതം നയിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണവുമായി എന്‍ഐഎ. ഇതിന്റെ ഭാഗമായി മഞ്ചേശ്വരത്തെത്തിയ എന്‍ഐഎ സംഘം സവാദിന്റെ ഭാര്യ ഖദീജ, ഭാര്യാപിതാവ് അബ്ദുർ റഹ്‌മാൻ, സവാദിന്റെയും ഖദീജയുടെയും വിവാഹം നടത്തികൊടുത്ത പള്ളി കമിറ്റി പ്രസിഡണ്ട്, സെക്രടറി എന്നിവരെ ചോദ്യം ചെയ്തു. കൂടുതല്‍ മൊഴിയെടുക്കാനായി വ്യാഴാഴ്ച കൊച്ചി എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ നോടീസ് നല്‍കിയിട്ടുണ്ട്.

Investigation | കൈവെട്ട് കേസ്: സവാദിന്റെ ബന്ധുക്കളെയും വിവാഹം നടത്തികൊടുത്ത ആരാധനാലയ ഭാരവാഹികളെയും ചോദ്യം ചെയ്തു

 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായ ടി ജെ ജോസഫിന്റെ കൈപ്പത്തി ഒരു സംഘം വെട്ടിമാറ്റിയത്. ഈ കേസില്‍ ഒന്നാം പ്രതിയാണ് സവാദ്. ഇയാൾ 13 വര്‍ഷമായി ഒളിവുജീവിതം നയിച്ചുവരികയായിരുന്നു. രണ്ടാഴ്ച മുമ്പാണ് സവാദിനെ കണ്ണൂര്‍ മട്ടന്നൂരിലെ വാടക വീട്ടില്‍ വെച്ച് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. സവാദിന് ഒളിവില്‍ കഴിയാന്‍ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎ പരിശോധിക്കുകയാണ്.

ഉള്ളാള്‍, വളപട്ടണം, ഇരിട്ടി, മട്ടന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു സവാദ്. 2016-ലാണ് ഖദീജയുമായുള്ള സവാദിന്റെ വിവാഹം നടന്നത്. ദക്ഷിണ കന്നഡയിലെ ഒരു ആരാധനാലയത്തിൽ നിന്നാണ് സവാദുമായി പരിചയപ്പെട്ടതെന്നും അനാഥനാണെന്ന് പറഞ്ഞതുകൊണ്ട് മകളെ സവാദിന് വിവാഹം ചെയ്തുകൊടുക്കുകയായിരുന്നുവെന്നുമാണ് അബ്ദുർ റഹ്‌മാൻ എന്‍ഐഎയ്ക്ക് മൊഴി നല്‍കിയത്.

പിതാവിന്റെ നിര്‍ബന്ധപ്രകാരമാണ് സവാദിനെ വിവാഹം കഴിച്ചതെന്നാണ് ഖദീജയുടെ മൊഴി. ഇവര്‍ക്ക് ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. വീടെടുക്കാന്‍ എഗ്രിമെന്റില്‍ എല്ലായിടത്തും ഭാര്യയുടെ ആധാര്‍കാര്‍ഡും വിലാസവുമാണ് സവാദ് നല്‍കി വന്നത്. ശാജഹാന്‍ എന്നാണ് സവാദ് എല്ലായിടത്തും പേര് നല്‍കിയതെന്നാണ് സൂചന. വിവാഹ സമയത്തും സവാദ് ശാജഹാന്‍ എന്ന പേരാണ് പള്ളി കമിറ്റിയെ അറിയിച്ചത്. പിതാവിന്റെ പേര് കെ പി ഉമര്‍ എന്നാണ് നല്‍കിയിരുന്നത്.

അയല്‍ക്കാരുമായി അധികം ബന്ധപ്പെടാതെ ഒഴിഞ്ഞുമാറുന്ന സമീപനമായിരുന്നു സവാദിന്റേതെന്നും ഇടക്കിടെ വാടക വീട് മാറിക്കൊണ്ടിരുന്നതായും അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവർ പറയുന്നു. വിവാഹശേഷം സവാദിനെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഭാര്യയോടും വീട്ടുകാരോടും എന്‍ഐഎ ചോദിച്ചറിഞ്ഞിരുന്നു. മട്ടന്നൂരിലെ വീട്ടില്‍ സവാദിനെ രണ്ടുപേര്‍ കാണാന്‍ വന്നതായി അയല്‍ക്കാര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ആരെന്ന് കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഓടോറിക്ഷയില്‍ വന്നവര്‍ സ്ഥലം വാങ്ങാനെത്തിയവര്‍ ആണെന്നാണ് അയല്‍ക്കാരോട് പറഞ്ഞിരുന്നത്. എന്‍ഐഎ സംഘം ഇപ്പോഴും മഞ്ചേശ്വരം ഭാഗം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നുണ്ട്. എറണാകുളം സബ് ജയിലിലായിരുന്ന സവാദിനെ തിരിച്ചറിയല്‍ പരേഡില്‍ പ്രൊഫ. ടി ജെ ജോസഫ് തിരിച്ചറിഞ്ഞിരുന്നു.

Keywords: News, Malayalam News, Kasaragod, Kerala, Crime, NIA investigation, Thodupuzha, NIA questioned Sawad's relatives in Thodupuzha case 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia