കാരവല്‍ പത്രം റിപോര്‍ട്ടര്‍ മുത്തലിബ് വാഹനാപകടത്തില്‍ മരിച്ചു
Apr 3, 2017, 23:31 IST
കാസർകോട്: (www.kasargodvartha.com 03/04/2017) കാരവല്‍ പത്രം റിപോര്‍ട്ടര്‍ മുത്തലിബ് (42) വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെ കാസർകോട് ചൗക്കിയില്‍ വെച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുത്തലിബിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കാസർകോട് നിന്ന് ചൗക്കിയിലെ വീട്ടിലേക്ക് പോകുകയായിരുന്ന മുത്തലിബ് സഞ്ചരിച്ച ബൈക്കില്‍ എതിരെ നിന്നും വന്ന കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ഐരാവത് ബസ് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുത്തലിബിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കല്ലങ്കൈ അര്‍ജാലിലെ ബ്രദേര്‍സ് മഹലില്‍ അലി ഹസന്‍ - ഉമ്മാലിമ ദമ്പതികളുടെ മകനാണ്. ഭാര്യ: നിസ. മക്കള്‍: നിഹാല്‍ (എട്ട്), മുഹമ്മദ് (രണ്ട്). സഹോദരങ്ങള്‍: ജലാല്‍. അബ്ദുര്‍ റഹ് മാന്‍, ബീഫാത്വിമ. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Chowki, Accident, Kasaragod, Injured, Hospital, News, Karaval, Reporter, Muthalib.
കാസർകോട് നിന്ന് ചൗക്കിയിലെ വീട്ടിലേക്ക് പോകുകയായിരുന്ന മുത്തലിബ് സഞ്ചരിച്ച ബൈക്കില്‍ എതിരെ നിന്നും വന്ന കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ഐരാവത് ബസ് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുത്തലിബിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കല്ലങ്കൈ അര്‍ജാലിലെ ബ്രദേര്‍സ് മഹലില്‍ അലി ഹസന്‍ - ഉമ്മാലിമ ദമ്പതികളുടെ മകനാണ്. ഭാര്യ: നിസ. മക്കള്‍: നിഹാല്‍ (എട്ട്), മുഹമ്മദ് (രണ്ട്). സഹോദരങ്ങള്‍: ജലാല്‍. അബ്ദുര്‍ റഹ് മാന്‍, ബീഫാത്വിമ. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
(Updated)