city-gold-ad-for-blogger
Aster MIMS 10/10/2023

മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് വിമാനത്താവളം വഴി എത്തിക്കുന്നതിനുളള പുതിയ നിബന്ധനകള്‍; വിഷയത്തില്‍ പിണറായി ഇടപെടുന്നു

തിരുവനന്തപുരം: (www.kasargodvartha.com 09.07.2017) വിദേശത്ത് നിന്നും മൃതദേഹങ്ങള്‍ എത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മരണ സര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള നിരാക്ഷേപ പത്രം, റദ്ദാക്കിയ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കി മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് കത്തയക്കുമെന്നും, പുതിയ നിബന്ധന വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

പുതിയ നിബന്ധനകള്‍ പുറപ്പെടുവിച്ചതോടെ വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കാലതാമസം നേരിടും. ഇത് ജനങ്ങളെ ദുരിതത്തിലാക്കും. നിലവില്‍ ഒരു ദിവസം കൊണ്ടുതന്നെ ഗള്‍ഫില്‍ നിന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സാധിച്ചിരുന്നു. പുതിയ ഉത്തരവ് പുറപ്പെടുവിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരും വിഷയത്തില്‍ ഇടപെടുന്നത്.

Related News:
മരിച്ചാലും വിടില്ലേ ഈ പ്രവാസികളെ? വിദേശത്ത് നിന്ന് മൃതദേഹങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണം; എംബാമിങ് സര്‍ട്ടിഫിക്കറ്റും, നിരാക്ഷേപ പത്രവും, റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും 48 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ ഹാജരാക്കണമെന്ന് ഉത്തരവ്

മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് വിമാനത്താവളം വഴി എത്തിക്കുന്നതിനുളള പുതിയ നിബന്ധനകള്‍; വിഷയത്തില്‍ പിണറായി ഇടപെടുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Airport, India, Pinarayi-Vijayan, New rules for to bring dead bodies in to India; State Govt. Interferes

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia