city-gold-ad-for-blogger
Aster MIMS 10/10/2023

Bus Industry | സ്വകാര്യ ബസ് വ്യവസായത്തിന് പുതുജീവൻ; ആര്‍ടിഎ യോ​ഗത്തിൽ പ്രതീക്ഷയോടെ പുതിയ അപേക്ഷകർ

കാഞ്ഞങ്ങാട്: (www.kasargodvartha.com) കോവിഡ് തീർത്ത മഹാമാരിക്കാലം ഓർമയായതോടെ സ്വകാര്യ ബസ് വ്യവസായത്തിന് വീണ്ടും പുതുജീവൻ. യാത്രാ സൗകര്യങ്ങളില്ലാത്ത ഉൾനാടൻ പ്രദേശങ്ങളിലേക്ക് ഉൾപെടെ നിരവധി പുതിയ ബസ് പെർമിറ്റുകളാണ് തിങ്കളാഴ്ച നടക്കുന്ന റീജിയണൽ ട്രാൻസ്പോർട് അതോറിറ്റി യോ​ഗത്തിൽ അനുമതി കാത്ത് കിടക്കുന്നത്.

Bus Industry | സ്വകാര്യ ബസ് വ്യവസായത്തിന് പുതുജീവൻ; ആര്‍ടിഎ യോ​ഗത്തിൽ പ്രതീക്ഷയോടെ പുതിയ അപേക്ഷകർ

യാത്രാക്ലേശം രൂക്ഷമായ മലയോര മേഖലകളിൽ നിന്നാണ് അപേക്ഷകരിൽ ഏറെയും. തയ്യേനി, ചെറുപുഴ, ഒടയംചാൽ, പാണത്തൂർ, മുള്ളേരിയ, ബദിയടുക്ക, കുമ്പള, വെള്ളച്ചാൽ, രാജപുരം, ബന്തടുക്ക, തലപ്പച്ചേരി, അടൂർ, ഉദയപുരം, കാഞ്ഞങ്ങാട്, മുണ്ട്യത്തടുക്ക, കാസർകോട്, ബദിയടുക്ക, കയാർപടവ് എന്നിങ്ങനെ ആകെ 12 അജൻഡകളാണ് ജില്ലാ കലക്ടർ അധ്യക്ഷനായ യോ​ഗം പരി​ഗിക്കുന്നത്. യാത്രാ സൗകര്യമില്ലാതെ വിദ്യാർഥികൾ ജീപിൽ തൂങ്ങി നിന്ന് യാത്ര ചെയ്യേണ്ടി വരുന്ന ഒടയംചാൽ - ഉദയംപുരം റൂടിലേക്കുള്ള അപേക്ഷയും ഇക്കൂട്ടത്തിലുണ്ട്.

അതേസമയം മറ്റ് പല പ്രദേശങ്ങളിലെയും അപേക്ഷകൾ കാലങ്ങളായി പരിഹരിക്കപ്പെട്ടില്ലെന്ന പരാതിയും അപേക്ഷകരിലുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയർന്ന പാലമായ ആയംകടവിലൂടെ പുതിയ പെർമിറ്റിനുള്ള അപേക്ഷ മാസങ്ങളായി നടപടി കാത്ത് കിടക്കുകയാണ്. പെർമിറ്റുണ്ടാക്കി വർഷങ്ങളോളം സർവീസ് നടത്താതിരിക്കുന്ന ഓപറേറ്റർമാർക്കെതിരെയും വ്യാപകമായി പരാതി ഉയരുന്നുണ്ട്. നിയമത്തിലെ പഴുത് ഉപയോ​ഗിച്ചാണ് ഇവർ സർവീസ് നടത്താതിരിക്കുന്നത്.

Bus Industry | സ്വകാര്യ ബസ് വ്യവസായത്തിന് പുതുജീവൻ; ആര്‍ടിഎ യോ​ഗത്തിൽ പ്രതീക്ഷയോടെ പുതിയ അപേക്ഷകർ

പുതിയ അപേക്ഷകൾ എത്തുമ്പോൾ നിയമ കുരുക്കുണ്ടാക്കി ഇതിന് തടയിടുകയും ചെയ്യും. സാധാരണക്കാർക്ക് ദുരിതമാകുന്ന ഇത്തരം പെർമിറ്റുകൾ കാൻസൽ ചെയ്യണമെന്നും പുതിയ സർവീസ് തുടങ്ങാൻ അധികൃതർ പ്രോത്സാഹനം നൽകണമെന്നുമാണ് മറ്റ് ബസുടമകൾ പറയുന്നത്. സർകാരിന് ലക്ഷങ്ങളുടെ നികുതി വരുമാനവും ഇവരിലൂടെ നഷ്ടമാകുന്നുണ്ട്.

Keywords: News, Kanhangad, Kasaragod, Kerala, Bus Industry, RTA, Collector, New lease of life for private bus industry.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia