city-gold-ad-for-blogger
Aster MIMS 10/10/2023

നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം: മൃതദേഹം പുറത്തെടുത്ത് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി

ബദിയടുക്ക: (www.kasargodvartha.com 04/01.2017) ബദിയടുക്ക മവ്വാറില്‍ നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ പോലീസ് നടപടിയുടെ ഭാഗമായി മൃതദേഹം പുറത്തെടുത്ത് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാസര്‍കോട് തഹസില്‍ദാര്‍ ജയരാജന്‍ വൈക്കത്ത്, കേസന്വേഷിക്കുന്ന വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്ത്, ബദിയടുക്ക എസ് ഐ കെ ദാമോദരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം: മൃതദേഹം പുറത്തെടുത്ത് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി

വീടിനോട് ചേര്‍ന്നുള്ള ചുറ്റുമതിലിന് സമീപമാണ് കുഞ്ഞിനെ കുഴിച്ചിട്ടത്. കുഞ്ഞിന്റെ തലയും മുടിയും മറ്റു കുറച്ചുഭാഗങ്ങളുമാത്രമാണ് ഉണ്ടായിരുന്നത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ അഴുകിപ്പോയിരുന്നു. ഡിസംബര്‍ 12ന് ആണ് യുവതി ആണ്‍കുഞ്ഞിന് ജന്മംനല്‍കിയത്. ഏഴാം മാസത്തില്‍ പ്രസവിച്ച കുഞ്ഞ് ജനിച്ച ഉടനെ മരിച്ചതായാണ് കുഞ്ഞിന്റെ അമ്മയായ രോഹിണി (26) പോലീസില്‍ മൊഴിനല്‍കിയത്. യുവതിയുടെ ഭര്‍ത്താവ് അഡൂര്‍ സ്വദേശി ഉദയന്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ ഇവരെ ഉപേക്ഷിച്ചിരുന്നു. ഈബന്ധത്തില്‍ നാലരവയസും മൂന്ന് വയസും പ്രായമുള്ള രണ്ട് മക്കളുണ്ട്.

പെര്‍ള സ്വദേശിയായ ജഗദീഷ് എന്ന യുവാവുമായി രോഹിണി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ ജനിച്ച കുഞ്ഞാണ് മരിച്ചതെന്നാണ് യുവതിയും മാതാവ് ലക്ഷ്മിയും പറയുന്നത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മാരണകാരണം വ്യക്തമാവുകയുള്ളുവെന്ന് കേസന്വേഷിക്കുന്ന വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്ത് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അയല്‍വാസികളും തന്റെ കുടുംബത്തില്‍പെട്ടവരും ശത്രുതയിലാണെന്നും ഇതിന്റെ പേരിലാണ് തനിക്കെതിരെ അയല്‍വാസികള്‍ പരാതി നല്‍കിയതെന്നുമാണ് യുവതി പറയുന്നത്.

കുടുംബശ്രീ പ്രവര്‍ത്തകയും ബീഡിതൊഴിലാളിയുമാണ് യുവതി. മൃതദേഹം പുറത്തെടുക്കുന്ന വിവരം അറിഞ്ഞ് നിരവധിപേരും ഇവിടെ എത്തിയിരന്നു.

Related News:
നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; നാട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്തു, ബുധനാഴ്ച ആര്‍ ഡി ഒ യുടെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തും
Keywords: Kasaragod, Kerala, Badiyadukka, Dead body, Police, Postmortem, Child, burial, Kasaragod, Kerala, New born child buried: Dead body send for detailed postmortem 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL