Train Stop | കാത്തിരിപ്പിന് വിരാമം! നേത്രാവതി എക്‌സ്പ്രസിന് ഫെബ്രുവരി 17 മുതൽ നീലേശ്വരത്ത് സ്റ്റോപ്
Feb 13, 2024, 10:29 IST
നീലേശ്വരം: (KasargodVartha) ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ തിരുവനന്തപുരം - നേത്രാവതി ലോകമാന്യ തിലക് എക്സ്പ്രസ് ശനിയാഴ്ച (ഫെബ്രുവരി 17) മുതൽ നീലേശ്വരത്ത് നിർത്തിത്തുടങ്ങും. തിരുവനന്തപുരം ഭാഗത്തേക്കുള്ള 16345 നമ്പർ എക്സ്‌പ്രസ് പുലർച്ചെ 5.30നും മംഗ്ളുറു ഭാഗത്തേക്കുള്ള 16346 ട്രെയിൻ രാത്രി 8.32നും നീലേശ്വരത്ത് എത്തിച്ചേരും.
നീലേശ്വരം റെയിൽവേ ഡെവലപ്മെന്റ് കലക്റ്റീവ് അടക്കമുള്ള സംഘടനകളും ഡിവൈഎഫ്ഐ ഉൾപെടെയുള്ള യുവജന സംഘടനകളും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി അടക്കമുള്ള ജനപ്രതിനിധികളും സമ്മർദം ചെലുത്തിയതിന്റെ ഫലമായാണ് ട്രെയിനിന് നീലേശ്വരത്ത് സ്റ്റോപ് അനുവദിച്ചത്.
നേരത്തെ ചെന്നൈ സൂപർഫാസ്റ്റ്, ബെംഗ്ളുറു എക്സ്പ്രസ്, ഇന്റർസിറ്റി എക്സ്പ്രസ് എന്നിവക്ക് സ്റ്റോപ് അനുവദിച്ചിരുന്നു. കോവിഡ്കാലത്ത് നിർത്തലാക്കിയ മംഗള, വെസ്റ്റ് കോസ്റ്റ് ട്രെയിനുകൾക്കും സ്റ്റോപ് അനുവദിക്കുകയുണ്ടായി.
< !- START disable copy paste -->