city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Clarification | റോഡിന് സ്ഥലം നൽകാത്തത് ചോദ്യം ചെയ്തതിന് ആക്രമിച്ചുവെന്ന പരാതി കള്ളമാണെന്ന് അയൽ വീട്ടുകാർ, കയ്യേറ്റം ചെയ്തതായും യുവതി

കാസർകോട്: (KasargodVartha) റോഡിന് സ്ഥലം നൽകാത്തത് ചോദ്യം ചെയ്തതിന് അക്രമിച്ചുവെന്ന യുവാവിൻ്റെ പരാതി കള്ളപ്രചാരമെന്ന് അയൽവാസിയായ വീട്ടുകാർ പറഞ്ഞു. പിഗ്മി കലക്ഷൻ ഏജൻറായ തന്നെ ജോലി കഴിഞ്ഞ് വരുമ്പോൾ കയ്യേറ്റം ചെയ്തതായും ബഹളം കേട്ട്, ശാസ്ത്രസാഹിത്യ പരിഷത് സമ്മേളനത്തിന് തോരണം കെട്ടുകയായിരുന്ന യുവാക്കൾ ഓടിയെത്തിയപ്പോർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പെരുമ്പള തൊട്ടിയിലെ അരവിന്ദാക്ഷന് വീണ് പരുക്കേറ്റതെന്നും അയൽവാസിയായ യുവതി പറഞ്ഞു.
  
Clarification | റോഡിന് സ്ഥലം നൽകാത്തത് ചോദ്യം ചെയ്തതിന് ആക്രമിച്ചുവെന്ന പരാതി കള്ളമാണെന്ന് അയൽ വീട്ടുകാർ, കയ്യേറ്റം ചെയ്തതായും യുവതി

കഴിഞ്ഞദിവസം പെരുമ്പള സ്കൂളിന് താഴെ വെച്ച് സിപിഎം പെരുമ്പള ബ്രാഞ്ച് സെക്രടറി രഞ്ജിനിയെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്ത അരവിന്ദാക്ഷൻ പിന്നീട് കള്ളപ്രചാരവേല നടത്തുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. പിഗ്മി കലക്ഷൻ കഴിഞ്ഞ് വൈകുന്നേരം 7.30 ന് തനിച്ച് തിരിച്ചു വീട്ടിലേക്ക് പോവുകയായിരുന്ന രഞ്ജിനിയെ അരവിന്ദാക്ഷൻ സ്കൂടർ തടഞ്ഞുനിർത്തിയതിനുശേഷം കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് രജനി വ്യക്തമാക്കി.

അതിനുശേഷം തന്നെയും സ്ഥലത്തുപോലും ഉണ്ടാകാതിരുന്ന ഭാര്യയെയും ആക്രമിച്ചു എന്ന കള്ള പ്രചാരണം നടത്തുകയായിരുന്നുവെന്നും കഴിഞ്ഞ കുറച്ചുദിവസമായി രഞ്ജിനിക്കെതിരെ കൊലവിളി നടത്തുകയും ഇടവഴിയിൽ വെച്ച് അശ്ലീലം കാണിക്കുകയും ചെയ്തിരുന്നുവെന്നും യുവതി പരാതിപ്പെട്ടു.
   
Clarification | റോഡിന് സ്ഥലം നൽകാത്തത് ചോദ്യം ചെയ്തതിന് ആക്രമിച്ചുവെന്ന പരാതി കള്ളമാണെന്ന് അയൽ വീട്ടുകാർ, കയ്യേറ്റം ചെയ്തതായും യുവതി

സംഭവസമയം ശാസ്ത്ര സാഹിത്യ പരിഷതിന്റെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഡെകറേഷൻ നടത്തുകയായിരുന്ന മണികണ്ഠൻ, രാഘവൻ, ശരത്, ചന്ദ്രൻ, ഗിരീഷ്, സതീശൻ, അശോകൻ എന്നിവർ ഉൾപെടെയുള്ളവർ ശബ്ദം കേട്ട് ഓടി വരുന്നതിനിടയിൽ അരവിന്ദൻ രഞ്ജിനിക്കെതിരെ കൊലവിളി നടത്തി ഓടിപ്പോകുന്നതിനിടയിൽ തെന്നി വീഴുകയാണ് ഉണ്ടായതെന്നും ഇതിനെയാണ് തന്നെയും ഭാര്യയെയും ആക്രമിച്ചു എന്ന് പറയുന്നതെന്നും യുവതി കൂട്ടിച്ചേർത്തു.

റോഡ് പ്രശ്നവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നടന്നുവരുന്ന പ്രശ്നത്തിൽ പാർടി വളരെ ഗൗരവമായി തന്നെ ഇടപെടുകയും പ്രശ്നപരിഹാരത്തിനായി ശ്രമിച്ചു വരികയുമായിരുന്നതിനിടയിലാണ് കഴിഞ്ഞദിവസം രഞ്ജിനിക്കെതിരെ കയ്യേറ്റം നടന്നതെന്നും നാട്ടുകാർക്ക് ഇതിന്റെ സത്യാവസ്ഥ പൂർണമായി അറിയാമെന്നും യുവതി വ്യക്തമാക്കി. സ്ഥലത്ത് പോലും ഉണ്ടാകാതിരുന്ന അരവിന്ദന്റെ ഭാര്യയെ ആക്രമിച്ചു എന്ന് പറഞ്ഞ് സംഭവത്തിന്റെ ഗതി മാറ്റാനാണ് അരവിന്ദൻ ശ്രമിക്കുന്നതെന്നും ചിലരുടെ പ്രേരണയിൽ നടക്കുന്ന ഇത്തരം കള്ളപ്രചാരണങ്ങൾക്കെതിരെ നാട്ടുകാരും പ്രതിഷേധത്തിലാണെന്നും അതുകൊണ്ട് നാട്ടുകാർ അരവിന്ദന്റെ കള്ളപ്രചാരണങ്ങൾ തിരിച്ചറിയുമെന്നും രജനി പറഞ്ഞു.



Keywords: News, News-Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Neighboring family claims that complaint of assault for questioning non-grant of road space is false propaganda.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia