city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Govt. Hospital | പൂടങ്കല്ല് താലൂക് ആശുപത്രിയോട് അധികൃതർ അനാസ്ഥ തുടരുകയാണെന്ന് ആക്ഷേപം; ഗൈനോ, ഓർതോ വിഭാഗങ്ങൾ ഉടൻ ആരംഭിക്കണമെന്ന് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ

വെള്ളരിക്കുണ്ട്: (www.kasargodvartha.com) പൂടങ്കല്ല് താലൂക് ആശുപത്രിയോട് അധികൃതർ അനാസ്ഥ തുടരുകയാണെന്ന് ആക്ഷേപം. പൂർണ സജ്ജമായ സൗകര്യങ്ങൾ ഒരുക്കി അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്‌തിട്ട് ഇതുവരെ തസ്തിക അനുവദിച്ചിട്ടില്ലെന്നാണ് വിമർശനം.

Govt. Hospital | പൂടങ്കല്ല് താലൂക് ആശുപത്രിയോട് അധികൃതർ അനാസ്ഥ തുടരുകയാണെന്ന് ആക്ഷേപം; ഗൈനോ, ഓർതോ വിഭാഗങ്ങൾ ഉടൻ ആരംഭിക്കണമെന്ന് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ

ആശുപത്രിയിൽ സ്ത്രീരോഗ വിദഗ്ധയും എല്ല് രോഗ വിദഗ്ധയും ഡയാലിസിസ് സൗകര്യങ്ങളും ആവശ്യത്തിന് ശുദ്ധ ജലവും സർകാരിന്റെ അതീവ ശ്രദ്ധയും ഉണ്ടെങ്കിൽ വെള്ളരിക്കുണ്ട് താലൂക് ആശുപത്രിയായ പൂടങ്കല്ല് ആശുപത്രിയെ ജനോപകാരപ്രദമാക്കി മാറ്റാമെന്ന് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.

പൂടങ്കല്ല് ആശുപത്രിയിൽ സന്ദർശനത്തിന് എത്തിയ കൂട്ടായ്മയുടെ പ്രതിനിധികൾ ആശുപത്രിയിൽ അധികൃതരെയും രോഗികളെയും കണ്ട് ചർചകൾ നടത്തി വിവരങ്ങൾ ശേഖരിച്ചു. എല്ലാ ന്യൂനതകളും പരിഹരിച്ച് കിട്ടുന്നതിന് വേണ്ടി സർകാരിന് കത്ത് നൽകുമെന്ന് കൂട്ടായ്മ ജെനറൽ സെക്രടറി നാസർ ചെർക്കളം, സന്ദർശന സംഘം ക്യാപ്റ്റൻ സൂര്യ നാരായണ ഭട്ട് എന്നിവർ പറഞ്ഞു. അഹ്‌മദ്‌ കിർമാണി, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, മുഹമ്മദ്‌ ഈച്ചിലിങ്കാൽ, നാസർ പി കെ ചാലിങ്കാൽ, ഡൊമിനിക് ജോൺ, ബിജു ഇ ജെ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.

Keywords: News, Vellarikkundu, Kasaragod, Kerala, Govt. Hospital, Neglicance of authorities to Taluk Hospital Poodamkallu.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia