city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Padayatra | കേരള പദയാത്ര: കെ സുരേന്ദ്രനും നേതാക്കളും പ്രവർത്തകരും ആദ്യ ദിനം നടന്നത് മേൽപറമ്പ് വരെ; ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് കൂടിയായി ഉദ്‌ഘാടന ചടങ്ങ്; ദേശീയ അധ്യക്ഷൻ ജെ പി നദ്ദ വന്നില്ല, പകരമെത്തിയത് ഗോവ മുഖ്യമന്ത്രി; മറ്റ് പാർടികളിൽ നിന്നുള്ളവർ ബിജെപിയിൽ ചേർന്നു

കാസർകോട്: (KasargodVartha) എൻഡിഎയുടെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് കൂടിയായി കെ സുരേന്ദ്രന്റെ കേരള പദയാത്രയുടെ ഉദ്ഘാടന ചടങ്ങ്. ‘മോദിയുടെ ഗാരന്റി, പുതിയ കേരളം’ എന്ന മുദ്രാവാക്യവുമായി 20 ലോക്സഭാ മണ്ഡലങ്ങളിലും കടന്നുപോകുന്ന യാത്രയ്ക്ക് കാസർകോട്ട് ആവേശകരമായ തുടക്കമാണുണ്ടായത്. കെ സുരേന്ദ്രനും നേതാക്കളും പ്രവർത്തകരും ആദ്യ ദിനം ഏഴ് കിലോമീറ്റർ സഞ്ചരിച്ച് മേൽപറമ്പിൽ സമാപിച്ചു. ഞായറാഴ്ച പദയാത്ര ഉണ്ടാവില്ല. 29-ന് കണ്ണൂരിലും 30-ന് വയനാട്ടിലും 31-ന് വടകരയിലുമാണ് പദയാത്ര.

Padayatra | കേരള പദയാത്ര: കെ സുരേന്ദ്രനും നേതാക്കളും പ്രവർത്തകരും ആദ്യ ദിനം നടന്നത് മേൽപറമ്പ് വരെ; ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് കൂടിയായി ഉദ്‌ഘാടന ചടങ്ങ്; ദേശീയ അധ്യക്ഷൻ ജെ പി നദ്ദ വന്നില്ല, പകരമെത്തിയത് ഗോവ മുഖ്യമന്ത്രി; മറ്റ് പാർടികളിൽ നിന്നുള്ളവർ ബിജെപിയിൽ ചേർന്നു

താളിപ്പടുപ്പ് മൈതാനത്ത് ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പതാക കൈമാറിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. കേന്ദ്ര പാർലമെൻ്ററി- വിദേശകാര്യ മന്ത്രി വി മുരളീധരൻ ചടങ്ങിൽ മുഖ്യാഥിതിയായി. എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, എൻഡിഎ വൈസ് ചെയർമാൻ പികെ കൃഷ്ണദാസ്, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻമാരായ കുമ്മനം രാജശേഖരൻ, സികെ പദ്മനാഭൻ, ജെആർപി സംസ്ഥാന പ്രസിഡന്റ് സികെ ജാനു, ബിജെപി കാസർകോട് ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ എന്നിവർ സംസാരിച്ചു.
 
Padayatra | കേരള പദയാത്ര: കെ സുരേന്ദ്രനും നേതാക്കളും പ്രവർത്തകരും ആദ്യ ദിനം നടന്നത് മേൽപറമ്പ് വരെ; ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് കൂടിയായി ഉദ്‌ഘാടന ചടങ്ങ്; ദേശീയ അധ്യക്ഷൻ ജെ പി നദ്ദ വന്നില്ല, പകരമെത്തിയത് ഗോവ മുഖ്യമന്ത്രി; മറ്റ് പാർടികളിൽ നിന്നുള്ളവർ ബിജെപിയിൽ ചേർന്നു

രാവിലെ മധൂർ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയ കെ സുരേന്ദ്രൻ ജില്ലാ കമിറ്റി ഓഫീസിൽ വാർത്താസമ്മേളനം നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചുമരെഴുത്തു കാംപയിന് സുരേന്ദ്രൻ കാസർകേട് നഗരത്തിൽ ചുമരെഴുതി തുടക്കം കുറിച്ചു. മത-സാമുദായിക നേതാക്കളുടേയും പൗരപ്രമുഖരുടേയും സ്നേഹസംഗമത്തിലും കെ സുരേന്ദ്രൻ പങ്കെടുത്തു. സ്നേഹ സംഗമം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി.

കേരള യാത്രയുടെ ഭാഗമായി കോൺഗ്രസ് - സി പി എം നേതാക്കൾ അടക്കം നിരവധി പേർ ബിജെപിയിൽ ചേർന്നു. കെപിസിസി എക്സിക്യൂടീവ് മെമ്പർ കെകെ നാരായണൻ, സിപിഎം പരപ്പ ലോകൽ കമിറ്റി അംഗം ചന്ദ്രൻ പൈക്ക, പൈവളികെ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമാരായ മഞ്ജുനാഥ ഷെട്ടി, ലക്ഷ്മി ഷാ റായ്, കോൺഗ്രസ് മുൻ മഞ്ചേശ്വരം ബ്ലോക് സെക്രടറി സന്ദീപ് റായി, അഖില കേരള യാദവസഭ മുൻ സംസ്ഥാന ജെനറൽ സെക്രടറി അഡ്വ. എം രമേഷ് യാദവ്, നീതി കോ-ഓപറേറ്റീവ് മെഡികൽസ് ഡയറക്ടർ അഡ്വ. പി അരവിന്ദാക്ഷൻ തുടങ്ങിയ നിരവധി നേതാക്കളും പ്രവർത്തകരുമാണ് ബിജെപിയിൽ ചേർന്നത്.

കേരളത്തിൽ ഗവർണർക്ക് പോലും സുരക്ഷയില്ലെന്ന് പ്രമോദ് സാവന്ത്

കേരളത്തിൽ ഗവർണർക്ക് പോലും സുരക്ഷയില്ലെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഒടുവിൽ കേരളത്തിലെ ഗവർണർക്ക് കേന്ദ്രസർകാർ സുരക്ഷ ഒരുക്കേണ്ടി വന്നിരിക്കുകയാണ്. ഗവർണർക്ക് പോലും സുരക്ഷ ഒരുക്കാൻ കഴിയാത്തിടത്ത് എങ്ങിനെയാണ് സാധാരണക്കാരന് സുരക്ഷയുണ്ടാകമെന്ന് അദ്ദേഹം ചോദിച്ചു.

കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര സംസ്ഥാനത്തെ 20 ലോകസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും. അഴിമതിയിൽ മുങ്ങിയ കേരളത്തിലെ കമ്യൂണിസ്റ്റ് സർകാരിനെ തുറന്നു കാട്ടാനും നരേന്ദ്രമോദി സർകാരിൻ്റെ

നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുമാണ് പദയാത്ര നടത്തുന്നത്. കേരള മുഖ്യമന്തിയുടെ ഓഫീസ് അഴിമതിയുടെ കൺട്രോൾ റൂം ആയി മാറിയിരിക്കുകയാണ്. മുഖ്യമന്തിയുടെ പ്രിൻസിപൽ, പ്രൈവറ്റ് സെക്രടറി തന്നെ കള്ളക്കടത്ത് കേസിൽ ജയിലിൽ കിടന്നു. രാജ്യത്ത് കുട്ടികൾക്ക് നേരെ ഏറ്റവും അധികം ലൈംഗിക പീഡനം നടക്കുന്നത് കേരളത്തിലാണ്. 3459 പോക്സോ കേസുകളാണ് കേരളത്തിൽ എടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രത്തിൻ്റെ നേട്ടം സംസ്ഥാനത്തിൻ്റേതാക്കി കാണിക്കുന്നുവെന്ന് വി മുരളീധരൻ

കേന്ദ്രസർകാരിൻ്റെ വികസന നേട്ടങ്ങൾ സംസ്ഥാന സർകാരിൻ്റേതാക്കി ചിത്രീകരിക്കുകയാണ് സംസ്ഥാനം ചെയ്യുന്നതെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ഒന്നര ലക്ഷം കോടി രൂപയാണ് കേന്ദ്ര സർകാർ കേരളത്തിൽ ദേശീയ പാത വികസനത്തിനായി ചിലവഴിച്ചത് . എന്നാൽ ഇത് അമ്മായി അപ്പൻ്റെയും മരുമകൻ്റെയും നേട്ടമായി ചിത്രീകരിക്കാൻ പടം വച്ച് നാടെങ്ങും ബോർഡ് വച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

മോദി സർക്കാർ തന്ന ഭക്ഷ്യധാന്യം കൊണ്ട് കിറ്റുണ്ടാക്കി വിതരണം ചെയ്ത് അത് തങ്ങളുടെ തിരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിച്ച സർകാരാണിത്. മുഖ്യമന്ത്രിയുടെ മകൾ 1.72 കോടി രൂപയുടെ മാസപ്പടി വാങ്ങിയെന്ന് ആദായ നികുതി ബോർഡ് കണ്ടെത്തിയപ്പോൾ തൻ്റെ മകളുടെ കംപനിയും മറ്റൊരു കംപനിയും തമ്മിലുള്ള സേവനത്തിനുള്ള കരാറാണെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞത്. ഇപ്പോൾ എന്ത് സേവനമാണെന്ന് ചോദിച്ചപ്പോൾ മറുപടിയില്ലെന്നും മുരളീധരൻ പറഞ്ഞു.

കേരള പദയാത്ര പുതിയ കേരളം നിർമിക്കാനെന്ന് കെ സുരേന്ദ്രൻ

ഇടതു-വലത് മുന്നണികൾ തകർത്ത കേരളത്തെ രക്ഷിക്കാൻ നരേന്ദ്രമോദിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് ബിജെപി സംസ്ഥാ പ്രസിഡണ്ടും കേരള യാത്രയുടെ ജാഥാ ക്യാപ്റ്റനുമായ കെ സുരേന്ദ്രൻ പറഞ്ഞു. പുതിയ കേരളം നിർമിക്കാനാണ് എൻഡിഎ പദയാത്ര നടത്തുന്നത്. നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ച ഭരണാധികാരിയാണ് നരേന്ദ്രമോദി. അഴിമതി മുഖമുദ്രയാക്കിയ സർകാരാണ് കേരളം ഭരിക്കുന്നത്. അഴിമതിയുടെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മത്സരിക്കുകയാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
 
Padayatra | കേരള പദയാത്ര: കെ സുരേന്ദ്രനും നേതാക്കളും പ്രവർത്തകരും ആദ്യ ദിനം നടന്നത് മേൽപറമ്പ് വരെ; ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് കൂടിയായി ഉദ്‌ഘാടന ചടങ്ങ്; ദേശീയ അധ്യക്ഷൻ ജെ പി നദ്ദ വന്നില്ല, പകരമെത്തിയത് ഗോവ മുഖ്യമന്ത്രി; മറ്റ് പാർടികളിൽ നിന്നുള്ളവർ ബിജെപിയിൽ ചേർന്നു

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Padayatra, K Surendran, BJP, JP Nadda, Malayalam News, NDA's Kerala Padayatra begins.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia