city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaints | നവ കേരള സദസ്: പരാതികൾ നൽകാനായി എത്തിയത് നിരവധി പേർ; ഭൂരിഭാഗവും വീട്, സ്ഥലം, ചികിത്സാ സഹായം, റേഷൻ കാർഡ്, വായ്പ എഴുതിത്തള്ളൽ ആവശ്യങ്ങൾ; ഒരാഴ്ച മുതല്‍ ഒന്നര മാസത്തിനകം പൂര്‍ണമായും തീര്‍പ്പാക്കാൻ ലക്ഷ്യം

പൈവളികെ: (KasargodVartha) മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസിന്റെ ഭാഗമായി തുറന്ന പരാതി കൗണ്ടറിൽ പരാതി നൽകാൻ എത്തിയത് നിരവധി ആളുകൾ. പൈവളികെ ഗവ. ഹയര്‍ സെകൻഡറി സ്‌കൂളില്‍ ഏഴ് കൗണ്ടറുകളാണ് ക്രമീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് പരാതി സ്വീകരിക്കുന്നില്ല. കൗണ്ടർ വഴിയാണ് പരാതി സ്വീകരിക്കുന്നത്.

Complaints | നവ കേരള സദസ്: പരാതികൾ നൽകാനായി എത്തിയത് നിരവധി പേർ; ഭൂരിഭാഗവും വീട്, സ്ഥലം, ചികിത്സാ സഹായം, റേഷൻ കാർഡ്, വായ്പ എഴുതിത്തള്ളൽ ആവശ്യങ്ങൾ; ഒരാഴ്ച മുതല്‍ ഒന്നര മാസത്തിനകം പൂര്‍ണമായും തീര്‍പ്പാക്കാൻ ലക്ഷ്യം

വീടും സ്ഥലവും ആവശ്യപ്പെട്ടുള്ള പരാതികളാണ് കൂടുതലും. പെൻഷൻ, ചികിത്സാ സഹായം, കാർഷിക-ചികിത്സാ ആവശ്യങ്ങൾക്കായി എടുത്ത വായ്പ എഴുതി തള്ളൽ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും ഏറെ പരാതികൾ ലഭിച്ചു. റേഷൻ കാർഡ് ബിപിഎൽ ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതികളും ലഭിച്ചു. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പ്രത്യേക കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പരാതി സ്വീകരിച്ചവർക്ക് നൽകുന്ന രസീത് തീർന്നുപോയതിനാൽ ചിലർക്ക് അൽപസമയം കാത്തിരിക്കേണ്ടി വന്നു. നവകേരള സദസ് ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് പരാതികള്‍ സ്വീകരിച്ചു തുടങ്ങി. പരിപാടികള്‍ കഴിഞ്ഞതിനുശേഷം പരാതി സ്വീകരിക്കും. മുഴുവന്‍ പരാതികളും സ്വീകരിച്ചതിനുശേഷം കൗണ്ടര്‍ അവസാനിപ്പിക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ജീവനക്കാരും രംഗത്തുണ്ട്.

Complaints | നവ കേരള സദസ്: പരാതികൾ നൽകാനായി എത്തിയത് നിരവധി പേർ; ഭൂരിഭാഗവും വീട്, സ്ഥലം, ചികിത്സാ സഹായം, റേഷൻ കാർഡ്, വായ്പ എഴുതിത്തള്ളൽ ആവശ്യങ്ങൾ; ഒരാഴ്ച മുതല്‍ ഒന്നര മാസത്തിനകം പൂര്‍ണമായും തീര്‍പ്പാക്കാൻ ലക്ഷ്യം

പരാതികള്‍ ഒരാഴ്ച മുതല്‍ ഒന്നര മാസത്തിനകം പൂര്‍ണമായും തീര്‍പ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പരാതി കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയ്ക്കകം ഈ പരാതി തീര്‍പ്പാക്കി വിശദമായ മറുപടി നല്‍കി പോർടലിൽ അപ്‌ലോഡ് ചെയ്യണമെന്നാണ് നിർദേശം. കൂടുതല്‍ നടപടികള്‍ ആവശ്യമുള്ള പരാതികള്‍ പരമാവധി നാല് ആഴ്ചക്കുള്ളില്‍ തീര്‍പ്പാക്കും. പരാതി കൈപ്പറ്റി ഒരാഴ്ചക്കുള്ളില്‍ പരാതിക്കാരന് ഇടക്കാല മറുപടി നല്‍കണം. സംസ്ഥാനതലത്തില്‍ തീരുമാനിക്കേണ്ട വിഷയമാണെങ്കില്‍ 45 ദിവസത്തിനുള്ളില്‍ പരിഹരിക്കും. പരാതികള്‍ക്ക് മറുപടി തപാലിലൂടെ നല്‍കും.

Keywords: News, Malayalam News, Kerala News, Kasaragod, Nava Kerala Sadas, Chief Minoster, Ministers, Govt Employees, Pensions, Ration card, Nava Kerala Sadas: Many people came to file complaints.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia