Obituary | ഉംറ നിര്‍വഹിക്കാന്‍ എത്തിയ കാസര്‍കോട് സ്വദേശിനി മക്കയില്‍ മരിച്ചു
Nov 25, 2023, 22:50 IST
മക്ക: (KasargodVartha) ഉംറ നിര്‍വഹിക്കാന്‍ എത്തിയ കാസര്‍കോട് സ്വദേശിനി മക്കയില്‍ മരിച്ചു. പരേതനായ ഉദ്ദമ്പാറ നീലമൂല അബ്ദുല്ലയുടെ ഭാര്യ ആലംപാടിയിലെ ആഇശ ബീവി (73) ആണ് മരിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ ഏഴിനാണ് ഉപ്പളയിലെ സി എം ട്രാവല്‍സ് സംഘത്തില്‍ ആഇശ ബീവി ഉംറയ്ക്കായി നാട്ടില്‍ നിന്ന് പുറപ്പെട്ടത്.
ഉംറയും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കിയ ശേഷം നവംബര്‍ 21 ന് നാട്ടിലേക്കുള്ള യാത്രയ്ക്കായി മദീനയില്‍ നിന്നും ജിദ്ദ വിമാനത്താവളത്തിലെത്തിയപ്പോള്‍ ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മക്ക സഹ്റ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയ്ക്കിടെ വെള്ളിയാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്.
മക്കയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മക്കള്‍: മുഹമ്മദ്, ബീഫാത്വിമ, ആസിയ, മിസ്രിയ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ വൈദ്യര്‍ കുതിരപ്പാടി, റാബിയ്യ, അബ്ദുല്ല, ശരീഫ്.

Keywords: Obituary, Death, Makkah, Gulf News, Malayalam News, Kerala News, Kasaragod News, Ayisha Beevi Alampady, Native of Kasaragod died in Makkah.
< !- START disable copy paste -->