AI Initiative | ബിസിനസ് മേഖലയിൽ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സംരംഭവുമായി കാസർകോട് സ്വദേശി; ദുബൈയിൽ ലോഞ്ച് ചെയ്തു
Feb 7, 2024, 20:09 IST
ദുബൈ: (KasargodVartha) നിർമിത ബുദ്ധി അടിസ്ഥാനമാക്കി ബിസിനസ് ഔട്‌റീച് സാധ്യമാക്കുന്ന സംരംഭത്തിന് ദുബൈയിൽ തുടക്കം കുറിച്ച് കാസർകോട് സ്വദേശി. എഐ മുഖേന കംപനികളുടെ ബിസിനസ് സംബന്ധമായ പ്രഫഷണല്‍ ആശയ വിനിമയം ഇമെയിലില്‍ സാധ്യമാക്കിയിരിക്കുന്ന 'മാജിക്പിച്' എന്ന സംരംഭത്തിനാണ് പാം ജുമൈറ എലോഫ്റ്റ് ഹോടെല്‍ പ്രൈവറ്റ് ബീചില്‍ നടന്ന ചടങ്ങിൽ തുടക്കമായത്.
ഇതുപയോഗിക്കുന്നത് വഴി ജീവനക്കാരുടെ ആശ്രിതത്വം കുറയുകയും സേവനം കൂടുതല്‍ കാര്യക്ഷമതയോടെ വേഗത്തിലും സുഗമമായും നിര്‍വഹിക്കപ്പെടുകയും ചെയ്യുമെന്ന് മാജിക്പിച് സ്ഥാപക സിഇഒ അബ്ദുല്‍ ഖാദര്‍ നിഹാഫ് വ്യക്തമാക്കി. 30 പേരടങ്ങിയ സംഘമാണ് ഈ സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 2020 ഏപ്രിലില്‍ ആണ് മാജിക്പിച് സ്ഥാപിതമായതെങ്കിലും മൂന്നു വര്‍ഷത്തെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ഇപ്പോൾ ഔപചാരിക തുടക്കമായത്.
സിഇഒ അബ്ദുല്‍ ഖാദര്‍ നിഹാഫിന്റെ പിതാവ് കെ എം ഹനീഫ്, മാതാവ് ജുവൈരിയ്യ ഹനീഫ് എന്നിവർ ചേർന്നാണ് മാജിക്പിച് സംരംഭത്തിന്റെ ലോഞ്ചിങ് നിർവഹിച്ചത്. ചടങ്ങിൽ വ്യവസായ പ്രമുഖൻ യഹ്‌യ തളങ്കര, ശാർജ ഇൻഡ്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ദുബൈ ഡ്യൂടി ഫ്രീ ഫിനാൻസ് കൺട്രോളർ ബി എം റാഫി, യുഎഇ ക്രികറ്റ് ടീം ക്യാപ്റ്റൻ സി പി റിസ്‌വാൻ, റാഫി ഫില്ലി, ബി എം നൗശാദ്, പി എ ഹംസ കോഴിക്കോട്, പി എ അബ്ദുല്ലത്വീഫ്, പി എ ശാഫി, പി എ അബ്ദുല്ല ഇബ്രാഹിം, പി എ സൽമാൻ ഇബ്രാഹിം, പി എ അമീൻ ഇബ്രാഹിം, പി എ സുബൈർ ഇബ്രാഹിം, പി എ ബിലാൽ ഇബ്രാഹിം, പി എ ആദിൽ ഇബ്രാഹിം, ശുഐബ് വൈസ്രോയി, കെ എം ബശീർ, ബശീർ കാർവാർ തുടങ്ങിയവർ പങ്കെടുത്തു. ടി എ ശാഫി നന്ദി പറഞ്ഞു.
Keywords: News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Gulf News, Native of Kasaragod built AI based initiative in business sector.