Arts Fest | ജില്ലാ സ്‌കൂൾ കലോത്സവത്തിൽ വിജയ തിളക്കവുമായി കർണാടക സ്വദേശിയും; ഉറുദു പ്രസംഗത്തിലും കവിതാ രചനയിലും ഇരട്ടനേട്ടവുമായി സംസ്ഥാന തലത്തിലേക്ക്
Dec 9, 2023, 15:47 IST
കാറഡുക്ക: (KasargodVartha) റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കർണാടക സ്വദേശിയും. ഉറുദു പ്രസംഗത്തിലും കവിതാ രചനയിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് കർണാടക ഷിമോഗ്ഗ സ്വദേശിയും പുത്തിഗെ മുഹിമ്മാത് ഹയർ സെകൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയുമായ മുഹമ്മദ് അലി അഭിമാനമായത്.
പുത്തിഗെ മുഹിമ്മാത് ദഅവാ കോളജിലെ വിദ്യാർഥി കൂടിയാണ് ഈ മിടുക്കൻ. നേരത്തെ സംസ്ഥാന ശാസ്ത്രോത്സവത്തിലും എ ഗ്രേഡ് നേടിയിട്ടുണ്ട്. എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിൽ ക്വിസിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. ഷിമോഗ്ഗയിലെ അക്ബർ - നസീമ ദമ്പതികളുടെ മകനാണ്.