city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Cleaning | മാലിന്യ കൂമ്പാരമായി മാറിയ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡും പരിസരവും ശുചിയാക്കി ദേശീയപാത നിര്‍മാണ തൊഴിലാളികള്‍; ഇടപെടല്‍ കാസര്‍കോട് വാര്‍ത്ത റിപോര്‍ടിന് പിന്നാലെ

കാസര്‍കോട്: (KasargodVartha) പുതിയ ബസ് സ്റ്റാന്‍ഡും പരിസരവും കുമ്പള റെയില്‍വേ സ്റ്റേഷനും ശുചിയാക്കി ദേശീയപാത നിര്‍മാണ തൊഴിലാളികള്‍. ദേശീയപാത വികസനത്തിലെ കേരളത്തിലെ ആദ്യറീചായ തലപ്പാടി - ചെങ്കള റോഡിന്റെ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കള്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ - ഓപറേറ്റീവ് സൊസൈറ്റിയുടെയും ദേശീയപാത അതോറിറ്റി കണ്ണൂര്‍ പ്രോജക്ട് ഇമ്പ്‌ലിമെന്റേഷന്‍ യൂനിറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഗാന്ധി ജയന്തിയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
   
Cleaning | മാലിന്യ കൂമ്പാരമായി മാറിയ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡും പരിസരവും ശുചിയാക്കി ദേശീയപാത നിര്‍മാണ തൊഴിലാളികള്‍; ഇടപെടല്‍ കാസര്‍കോട് വാര്‍ത്ത റിപോര്‍ടിന് പിന്നാലെ

പ്ലാസ്റ്റിക് ഉള്‍പെടെയുള്ള മാലിന്യങ്ങളും ചാണകവും മറ്റുമായി മലിനമായി കിടക്കുന്ന കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന്റെ ദയനീയാവസ്ഥ ദിവസങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് വാര്‍ത്ത റിപോര്‍ട് ചെയ്തിരുന്നു. കന്നുകാലികളുടെ ചാണകത്തിന് സമീപം തന്നെ ഹോടെലുകളില്‍ ഭക്ഷണം പാകം ചെയ്യുന്നതും ഇതില്‍ നിന്നുള്ള അണുക്കള്‍ ഈ ഭക്ഷണം കഴിക്കുന്നതിലൂടെ ആരോഗ്യത്തെ തന്നെ ബാധിക്കുമെന്നതടക്കമുള്ള കാര്യങ്ങളും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ദേശീയപാത നിര്‍മാണ തൊഴിലാളികള്‍ സ്വയം സന്നദ്ധരായി ശുചീകരണത്തിന് മുന്നോട്ട് വന്നത്.
              
Cleaning | മാലിന്യ കൂമ്പാരമായി മാറിയ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡും പരിസരവും ശുചിയാക്കി ദേശീയപാത നിര്‍മാണ തൊഴിലാളികള്‍; ഇടപെടല്‍ കാസര്‍കോട് വാര്‍ത്ത റിപോര്‍ടിന് പിന്നാലെ

നേരത്തേയുണ്ടായിരുന്ന മാലിന്യങ്ങള്‍ ഇപ്പോഴത്തെ ശുചീകരണത്തിലൂടെ ഏറെക്കുറെ നീക്കാനായെങ്കിലും വരും ദിവസങ്ങളില്‍ സമാന സ്ഥിതിയിലേക്ക് വീണ്ടും കാര്യങ്ങള്‍ പോകാനുള്ള സാധ്യത ഉണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പൊതുജനങ്ങള്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി ബസ് സ്റ്റാന്‍ഡിനകത്ത് വലിച്ചെറിയുന്നതും കന്നുകാലികളെ യാതൊരു നിയന്ത്രണവുമില്ലാതെ അഴിച്ചുവിടുന്നതും ഇതിന് വഴിവെക്കുകയാണ്. വൃത്തിയായി സൂക്ഷിക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നും ഇടപെടല്‍ ഇതുവരെയും ഉണ്ടായിട്ടില്ല. നിരവധി യാത്രക്കാരും വിനോദ സഞ്ചാരികളും ദിനേന കടന്നുപോകുന്ന ബസ് സ്റ്റാന്‍ഡിനെ വൃത്തിഹീനമാക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ വേണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
    
Cleaning | മാലിന്യ കൂമ്പാരമായി മാറിയ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡും പരിസരവും ശുചിയാക്കി ദേശീയപാത നിര്‍മാണ തൊഴിലാളികള്‍; ഇടപെടല്‍ കാസര്‍കോട് വാര്‍ത്ത റിപോര്‍ടിന് പിന്നാലെ

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തലപ്പാടി - ചെങ്കള റീച് സീനിയര്‍ പ്രൊജക്റ്റ് മാനജര്‍ എം നാരായണന്‍, ദേശീയപാത അതോറിറ്റി ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിംഗ് വിഭാഗത്തിലെ ശൈലേഷ് കുമാര്‍ സിംഹ, ശങ്കര്‍ ഗണേഷ്, ബ്രിജ് മോഹന്‍, അഖിലേഷ് യാദവ് തുടങ്ങിയവര്‍ നേതൃത്തും നല്‍കി. ഊരാളുങ്കല്‍ സൊസൈറ്റിയുടെ നൂറോളം തൊഴിലാളികളാണ് ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായത്. നേരത്തെ സ്വതന്ത്ര ദിനാഘോഷത്തോട് അനുബന്ധിച്ചും ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
   
Cleaning | മാലിന്യ കൂമ്പാരമായി മാറിയ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡും പരിസരവും ശുചിയാക്കി ദേശീയപാത നിര്‍മാണ തൊഴിലാളികള്‍; ഇടപെടല്‍ കാസര്‍കോട് വാര്‍ത്ത റിപോര്‍ടിന് പിന്നാലെ

Keywords:  National Highway, Uralungal Society, Malayalam News, Kerala News, Kasaragod News, Kasaragod New Bus stand, National Highway construction workers cleaned kasaragod new bus stand.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia