city-gold-ad-for-blogger

7 വയസുകാരിയുടെ അപകട മരണം; കണ്ണീരണിഞ്ഞ് കല്യാണ വീട്, മൃതദേഹം ഒരുനോക്കു കാണാന്‍ ആശുപത്രിയിലേക്ക് ജനം ഒഴുകിയെത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.04.2018) ബസ് പിറകോട്ടെടുക്കുന്നതിനിടെ മതിലിനും ബസിനുമിടയില്‍പെട്ട് ഏഴു വയസുകാരി ദാരുണമായി മരണപ്പെട്ട സംഭവം നാടിനെ നടുക്കി. കാഞ്ഞങ്ങാട് മാണിക്കോത്ത് കൊളവയലിലെ ഗള്‍ഫുകാരനായ ഖാലിദ്- പുതിയകോട്ടയിലെ സുനീറ ദമ്പതികളുടെ മകള്‍ നാസിറ (ഏഴ്) ആണ് മരണപ്പെട്ടത്.

മാതാവിന്റെ അടുത്ത ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുത്ത ശേഷം ബല്ലാകടപ്പുറത്തെ വധുവിന്റെ വീട്ടില്‍ കല്യാണ ചടങ്ങിനെത്തിയതായിരുന്നു നാസിറ. ഇവിടെ വെച്ച് കല്യാണ ബസ് പിറകോട്ടെടുക്കുന്നതിനിടെ മതിലിനും ബസിനുമിടയില്‍പെട്ട് നാസിറ മരണപ്പെടുകയായിരുന്നു. നാസിറയുടെ ദാരുണ മരണം കല്യാണവീടിനെ കണ്ണീര്‍ക്കയത്തിലാക്കിയിരിക്കുകയാണ്.

കുട്ടിയുടെ മൃതദേഹം ഒരു നോക്കു കാണാന്‍ മന്‍സൂര്‍ ആശുപത്രിയിലേക്ക് ജനം ഒഴുകിയെത്തി. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നസീറ.

Related News:
വിവാഹ വീട്ടില്‍ നിന്നും ബസ് പിറകോട്ടെടുക്കുന്നതിനിടെ മതിലിനും ബസിനുമിടയില്‍പെട്ട് 7 വയസുകാരി മരിച്ചു
7 വയസുകാരിയുടെ അപകട മരണം; കണ്ണീരണിഞ്ഞ് കല്യാണ വീട്, മൃതദേഹം ഒരുനോക്കു കാണാന്‍ ആശുപത്രിയിലേക്ക് ജനം ഒഴുകിയെത്തി


Keywords:  Kasaragod, Kerala, news, Top-Headlines, Death, Student, Accidental-Death, Naseera's death; Kasaragod Shocked
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia