Police Vehicle | ഓടിക്കൊണ്ടിരിക്കെ പൊലീസ് ജീപിന്റെ യന്ത്രഭാഗങ്ങൾ അടർന്നുവീണു; എസ്ഐ ഉൾപെടെ വൻദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു; കാലപ്പഴക്കം ചെന്നതും മറ്റുമായ വാഹനങ്ങളിൽ ഉദ്യോഗസ്ഥർ സഞ്ചരിക്കുന്നത് ജീവൻ പണയം വെച്ച്
Jun 19, 2023, 11:08 IST
കാസര്‍കോട്: (www.kasargodvartha.com) നഗരത്തിൽ ഓടിക്കൊണ്ടിരിക്കെ പൊലീസ് ജീപിന്റെ യന്ത്രഭാഗങ്ങൾ അടർന്നുവീണു. വാഹനത്തിൽ ഉണ്ടായിരുന്ന എസ്ഐയും ഡ്രൈവറും വൻദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു. ഞായറാഴ്ച പകൽ കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ജെനറൽ ആശുപത്രിക്ക് മുമ്പിലാണ് അപകടം സംഭവിച്ചത്.
ജെനറൽ ആശുപത്രിയിൽ ഒരു ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മടങ്ങുന്നതിനിടെ ബേക്കൽ എസ്ഐ കെ അശോകൻ സഞ്ചരിച്ച ജീപിന്റെ ടയറിനോട് ചേർന്നുള്ള ഭാഗങ്ങൾ അടർന്നുവീഴുകയായിരുന്നു. വാഹനം പതുക്കെയാണ് ഓടിക്കൊണ്ടിരുന്നത് എന്നതിനാൽ ഡ്രൈവർക്ക് റോഡരികിൽ പെട്ടന്ന് തന്നെ നിർത്തിയിടാൻ കഴിഞ്ഞു. ഇതുമൂലം വലിയ അപകടമാണ് ഒഴിവായത്.
കാലപ്പഴക്കം ചെന്ന വാഹനങ്ങളിൽ ജീവൻ പണയം വെച്ചാണ് പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിക്കുന്നതെന്ന ആക്ഷേപങ്ങൾക്കിടയിലാണ് പുതിയ സംഭവം കൂടി നടന്നത്. മന്ത്രിമാർക്ക് അകമ്പടിയായും പ്രതികളെ പിടികൂടാനും ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ അവിടങ്ങളിൽ എത്താനുമായൊക്കെ ഒരുപാട് ദൂരങ്ങൾ ഓടുന്നതാണ് പൊലീസ് വാഹനങ്ങൾ. പല വാഹനത്തിന്റെയും യന്ത്രഭാഗങ്ങൾ തുരുമ്പിച്ച നിലയിലാണ്. പലപ്പോഴും കാസർകോട്ടേക്ക് മറ്റുജില്ലകളിൽ ഉപയോഗിച്ച വാഹനങ്ങളാണ് ലഭിക്കുന്നതെന്നും പറയുന്നുണ്ട്.
Keywords: News, Kasaragod, Kerala, Jeep, General Hospital, Accident, Bekal Police, Police Vehicle, Narrow escape for Police officials from accident.
< !- START disable copy paste -->