നരിയമ്പാറ പീഡന കേസ്; പ്രതി തൂങ്ങി മരിച്ച നിലയില്‍
ഇടുക്കി: (www.kasargodvartha.com 05.11.2020) കട്ടപ്പന നരിയമ്പാറയില്‍ ദളിത് പെണ്കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. നരിയമ്പാറ സ്വദേശി മനോജ് എന്ന മനുവാണ് മരിച്ച നിലയില്‍ കണെപ്പേട്ടത്. ജയിലിലെ ഗ്രില്ലിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടതെന്നു ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
കട്ടപ്പന നരിയമ്പറായില്‍ 16കാരിയായ പീഡനത്തിന് ഇരയായ ദളിത് പെണ്‍കുട്ടി 23നാണ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടി ചികിത്സയിലിരിക്കെ കഴിഞ്ഞ 31ന് മരിച്ചിരുന്നു. സംഭവത്തില്‍ പ്രതിയായ മനു മനോജിനെ 24നാണ് തൊടുപുഴ കോടതി റിമാന്‍ഡ് ചെയ്തത്.
മുട്ടത്തെ ജില്ലാ ജയിലില്‍ തടവിലായിരുന്ന പ്രതി വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് മരിച്ച നിലയില്‍ കാണപ്പേട്ടത്. കുളി കഴിഞ്ഞ് അലക്കിയ തുണി വിരിക്കാന്‍ ജയിലിന്റെ മുകള്‍ഭാഗത്തേക്ക് പോയ മനു, ഉടുമുണ്ടും തോര്‍ത്തും ചേര്‍ത്ത് കുരിക്കിട്ട് ആത്മഹത്യ ചെയ്തുവെന്നാണ് ജില്ല ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Keywords: Idukki, News, Kerala, Death, case, Molestation, Hanged, Jail, accused, Dead body, Nariyampara torture case; Defendant found dead hanged







