NA Nellikunnu | കാസർകോട് നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമായ ഇടങ്ങളിൽ പൊലീസ് വാഹന പരിശോധന നടത്തുന്നത് ഒഴിവാക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ
Jul 17, 2023, 12:15 IST
കാസർകോട്: (www.kasargodvartha.com) നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമായ ഇടങ്ങളിൽ പൊലീസ് വാഹന പരിശോധന നടത്തുന്നത് ഒഴിവാക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു. കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും കറന്തക്കാട് വഴി മംഗ്ളുറു ഭാഗത്തേക്കുള്ള യാത്ര ഇപ്പോൾ ദുഷ്കരമാണ്. കറന്തക്കാട് മേൽപാലം നിർമാണം നടക്കുന്നതിനാൽ ഇടുങ്ങിയ സർവീസ് റോഡുകളാണുള്ളത്. വാഹനങ്ങൾ നീങ്ങുന്നില്ല. ഓരോ ദിവസവും കരാർ കംപനി ഓരോ വഴി തുറന്നു കൊടുക്കുന്നു.
പുതുതായി നഗരത്തിലെത്തുന്നവർ കുടുങ്ങുന്നു. ഈ സാഹചര്യത്തിലാണ് കൂനിൻ മേൽ കുരു എന്നത് പോലെ പൊലീസിന്റെ വാഹന പരിശോധന. പൊലീസിന്റെ വാഹന പരിശോധന തുടരണം, ഊർജിതപ്പെടുത്തുകയും വേണം. നിയമലംഘകരെ ശിക്ഷിക്കുകയും വേണം. എന്നാൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും മംഗ്ളുറു ഭാഗത്തേക്കുള്ള റോഡിൽ കറന്തക്കാട് അല്ലാതെ ഗതാഗത തസം കൂടുതലായി അനുഭവപ്പെടാത്ത എത്രയോ സ്ഥലങ്ങൾ വേറെയുമുണ്ട്. അവിടങ്ങളിലായിക്കൂടെ പൊലീസിന്റെ വാഹന പരിശോധനയെന്നും എൻ എ നെല്ലിക്കുന്ന് ചോദിച്ചു.
പൊലീസിന് എവിടെയും കടന്നു ചെല്ലാം, സംശയം തോന്നിയാൽ ആരെയും ചോദ്യം ചെയ്യാം, ഏതു വാഹനവും പരിശോധിക്കാം, ഇതിനെ ആരും ചോദ്യം ചെയ്യുന്നില്ല. നിയമപരമായി പൊലീസ് സ്വീകരിക്കുന്ന ഏത് നടപടിയേയും ജനപ്രതിനിധികൾ അംഗീകരിക്കുകയും അനുകൂലിക്കുകയും വേണം. എന്നാൽ ഒഴിവാക്കാവുന്നതും ജനങ്ങൾക്ക് കൂടുതൽ പ്രയാസമുണ്ടാക്കുന്നതുമായ നടപടി പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായാൽ അതിനെ ചൂണ്ടിക്കാണിക്കേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവി ഇക്കാര്യങ്ങൾ കണക്കിലെടുക്കണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
Keywords: News, Kasaragod, Kerala, NA Nellikunnu, MLA, Traffic Jam, NA Nellikunnu MLA wants to avoid conducting police checks in areas with severe traffic jams in Kasaragod city.
< !- START disable copy paste -->