city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് ജനറൽ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കുന്നതിനെതിരെ എൻ എ നെല്ലിക്കുന്ന് എം എൽ എ രംഗത്ത്; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു

കാസർകോട്: (www.kasargodvartha.com 20.09.2020) കാസർകോട് ജനറൽ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കുന്നതിനെതിരെ കാസർകോട് എം എൽ എ എൻ എ നെല്ലിക്കുന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു. കോവിഡ് - 19 സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്നതിനു ഒരിക്കൽ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിയും പീഡിയാട്രിക്കും മാറ്റിയതായിരുന്നു. ആ സമയത്ത് സാധാരണക്കാരായ ജനങ്ങൾ അനുഭവിച്ച ദുരിതം താങ്ങാവുന്നതിലേറെയായിരുന്നു. അതിർത്തി അടഞ്ഞുകിടന്ന സമയമായിരുന്നതിനാൽ മംഗളൂരുവിലെ ആശുപത്രികളിൽ എത്തിച്ചേരാൻ പറ്റാത്ത അവസ്ഥയായിരുന്നു.

ആ സ്ഥിതിയിൽ ഇന്നും വലിയ മാറ്റം വന്നിട്ടില്ല. മഞ്ചേശ്വരം കാസർകോട് താലൂക്കുകളിലെ പാവപ്പെട്ട ജനങ്ങളുടെ ഏക ആശ്രയമാണ് കാസർകോട് ജനറൽ ആശുപത്രി. മാസം 300 ലധികം പ്രസവം ഇവിടെ നടക്കുന്നു. ദിവസം 500 ലധികം ഒ പിയുണ്ട്. ഏറ്റവും കൂടുതൽ അപകടങ്ങളും അപകടമരണങ്ങളും നടക്കുന്ന മേഖലയിലാണ് കാസർകോട് ജനറൽ ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഇതിനെ കോവിഡ് ആശുപത്രിയാക്കി മാറ്റിയാൽ ജനങ്ങൾ സഹിക്കേണ്ടിവരുന്ന അസഹനീയമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്തേ മതിയാകൂവെന്ന് എം എൽ എ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നൽകിയ കത്തിൽ വ്യക്തമാക്കി.

കാസർകോട് ജനറൽ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കുന്നതിനെതിരെ എൻ എ നെല്ലിക്കുന്ന് എം എൽ എ രംഗത്ത്; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു

കാസർകോട് മണ്ഡലത്തിൽ തന്നെ ബദിയഡുക്ക ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജിൽ കോവിഡ് ആശുപത്രി ഉള്ളപ്പോൾ എന്തിനാണ് കാസർകോട് ജനറൽ ആശുപത്രിയെ ഇന്നത്തെ നിലയിൽ നിന്ന് മാറ്റാൻ ചിന്തിക്കുന്നത് എന്നത് ദുരൂഹമാണ്. മെഡിക്കൽ കോളേജിൽ തന്നെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് അഭികാമ്യം. മാത്രവുമല്ല ടാറ്റാ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ നിധിയിൽ നിന്ന് ലഭിച്ച 60 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച 550 ബെഡുള്ള കോവിഡ് ആശുപത്രിയുടെ താക്കോൽ ഈ മാസം ഒമ്പതിനാണ് ജില്ലാ കളക്ടർക്ക് കൈമാറിയത്. ഇത്രയും സംവിധാനങ്ങൾ ഉള്ള സാഹചര്യത്തിൽ കാസർകോട് ജനറൽ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കാനുള്ള നീക്കം ഉപേക്ഷിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്ന് കത്തിൽ എം എൽ എ ആവശ്യപ്പെടുന്നത്.

Keywords:  Kerala, News, Kasaragod, General-hospital, COVID-19, Corona, Treatment, Hospital, Top-Headlines, N.A.Nellikunnu, MLA, Health-minister, Pinarayi-Vijayan, Hospital,  NA Nellikunnu MLA protests against Kasargod General Hospital being converted into COVID Hospital; Letters were sent to the Chief Minister and the Health Minister.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia