General Hospital | വാഹനം മുതൽ ഡോക്ടർമാരുടെ ഒഴിവുകൾ വരെ; കാസർകോട് ജെനറൽ ആശുപത്രിയിലെ പ്രശ്നങ്ങൾ ആരോഗ്യ മന്ത്രിക്ക് മുന്നിൽ ചൂണ്ടിക്കാട്ടി എൻ എ നെല്ലിക്കുന്ന് എംഎൽഎ
Nov 10, 2023, 10:02 IST
കാസർകോട്: (KasaragodVartha) ജെനറൽ ആശുപത്രിയിൽ സന്ദർശനത്തിനെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിന് മുന്നിൽ ആശുപത്രിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എൻ എ നെല്ലിക്കുന്ന് എംഎൽഎ. ആശുപത്രിയിലെ വാഹനം മുതൽ ഡോക്ടർമാരുടെ ഒഴിവുകൾ വരെയുള്ള കാര്യങ്ങൾ വ്യക്തമാക്കി അദ്ദേഹം മന്ത്രിക്ക് നിവേദനം സമർപിച്ചു.
കാസർകോട് ജെനറൽ ആശുപത്രിയിൽ പതിനാലോളം ഡോക്ടർമാരുടെ ഒഴിവുകളുണ്ടെന്നും ഈ ഒഴിവുകൾ നികത്താൻ വേണ്ടി നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ അഭ്യർഥിച്ചു. ഇതിൽ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ പല ഒഴിവുകളും കാലങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. കൂടാതെ ഈ സാമ്പത്തിക വർഷത്തിൽ വൈദ്യുതി, വെള്ളം, ദോബി വാഷിംഗ്, ഡയറ്റ് ചാർജുകളുടെ ഇനത്തിൽ സർകാരിൽ നിന്നും അലോട്മെന്റ് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എച് എം സി (HMC), കെ എ എസ് പി (KASP) തുകയിൽ നിന്നാണ് പണം ഇതുവരെ കണ്ടെത്തിയത്. ഇത് താൽക്കാലിക ജീവനക്കാരുടെ ശമ്പളം, ലാബ് റിയേജന്റ്, എക്സ്-റേ, സി ടി ഫിലിം, ഓക്സിജൻ ചാർജുകൾ കുടിശ്ശികയാകാൻ ഇടയാക്കിയിരിക്കുകയാണ്. ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തരമായി ഈ അലോട്മെന്റുകൾ അനുവദിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
കെ എ എസ് പി തുക കോടിയോളം രൂപ കുടിശ്ശിക കിട്ടാനുണ്ട്. താൽകാലിക ജീവനക്കാരുടെ ശമ്പളം കൊടുക്കാനും, മറ്റു ബിലുകളുടെ പേയ്മെന്റ് നടത്താനും ബുദ്ധിമുട്ടാകുന്നു. അടിയന്തരമായി കെ എ എസ് പി തുക അനുവദിക്കേണ്ടതുണ്ട്. ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം എൻഡോസൾഫാൻ തുക ഉപയോഗിച്ചാണ് ചെയ്തിരുന്നത്. ഇപ്പോൾ എൻഡോസൾഫാൻ തുക ലഭ്യമല്ലാത്തത് ഇതിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ഇതിനും എൻഡോസൾഫാൻ തുക അനുവദിക്കണം.
24 മണിക്കൂറും പോസ്റ്റ്‌മോർടം ചെയ്യുന്ന സംസ്ഥാനത്തെ ഏക ആശുപത്രിയാണ് കാസർകോട് ജെനറൽ ആശുപത്രി. ഫോറൻസിക് സർജന്റെ ഒരു തസ്തിക മാത്രമേ ഇവിടെയുള്ളൂ. ഫോറൻസിക് സർജന്റെ കൂടുതൽ തസ്തികകൾ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. ആശുപത്രിയുടെ വാഹനം 15 വർഷം കഴിഞ്ഞതിനാൽ മാറ്റിയിട്ടിരിക്കുകയാണ്. നിലവിലുള്ള പഴയ ഒരു ഇൻഡിക കാർ നിരന്തരമായി ബ്രേക്ഡൗൺ ആകുന്നതിനാൽ സ്ഥാപനത്തിലേക്ക് പുതിയ ഒരു വാഹനം അനുവദിക്കണമെന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു.
Keywords: News, Kerala, Kasaragod, N A Nellikkunnu, Health Minister, Veena George, General Hospital, Vehicle, Doctors, NA Nellikunkun MLA pointed out problems of Kasaragod General Hospital to Health Minister.
< !- START disable copy paste -->