city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NA Nellikkunnu | അങ്ങനെയാണ് ഉമ്മന്‍ ചാണ്ടി ഞങ്ങളെ 'ബോബനും മോളിയും' എന്ന് വിശേഷിപ്പിച്ചത്; പി ബി അബ്ദുര്‍ റസാഖിന്റെ വിയോഗത്തിന് 5 വര്‍ഷം തികയുമ്പോള്‍ ഓര്‍മ പങ്കുവെച്ച് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ

കാസര്‍കോട്: (KasargodVartha) മഞ്ചേശ്വരം എംഎല്‍എ ആയിരുന്ന പി ബി അബ്ദുര്‍ റസാഖ് വിടവാങ്ങി അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ഓര്‍മകള്‍ പങ്കുവെച്ച് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ. തങ്ങള്‍ രണ്ട് നിയമസഭ സാമാജികരാണെങ്കിലും ഒരു എംഎല്‍എയെ പോലെയാണ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു.
     
NA Nellikkunnu | അങ്ങനെയാണ് ഉമ്മന്‍ ചാണ്ടി ഞങ്ങളെ 'ബോബനും മോളിയും' എന്ന് വിശേഷിപ്പിച്ചത്; പി ബി അബ്ദുര്‍ റസാഖിന്റെ വിയോഗത്തിന് 5 വര്‍ഷം തികയുമ്പോള്‍ ഓര്‍മ പങ്കുവെച്ച് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ

തിരുവനന്തപുരത്തേക്കുള്ള എല്ലാ യാത്രകളും ഒന്നിച്ചായിരുന്നു. ഒരേ കംപാര്‍ട്‌മെന്റില്‍ അടുത്തടുത്ത ബര്‍തുകളിലായിരുന്നു യാത്ര. ഭക്ഷണവും എല്ലാ യാത്രകളിലും ഒന്നിച്ചു കഴിച്ചു. കാസര്‍കോടിന്റെ പ്രശ്‌നങ്ങള്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും മുമ്പിലവതരിപ്പിക്കുമ്പോള്‍ ഞങ്ങള്‍ രണ്ടു വഴികളില്‍ സഞ്ചരിച്ചില്ല. ഒന്നിച്ചായിരുന്നു എല്ലാവരെയും കണ്ടത്. ഈ ഒരുമ കണ്ട സന്തോഷത്തിലാണ് പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടി ഞങ്ങളെ 'ബോബനും മോളിയും' എന്ന് വിശേഷിപ്പിച്ചത്.

മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഓഫീസുകളിലെ സ്റ്റാഫിന് ഞങ്ങളുടെ ഒരുമ ഒരത്ഭുതമായിരുന്നു. ഏതെങ്കിലുമൊരു ദിവസം ഒറ്റക്ക് ഏതെങ്കിലുമൊരു ഓഫീസില്‍ പോയാലുണ്ടായിരുന്ന ആദ്യത്തെ ചോദ്യം 'ജോഡി' എവിടെ എന്നായിരുന്നു. ഏഴുവര്‍ഷം വ്യത്യസ്ത മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത എംഎല്‍എമാരായിട്ട് പോലും ഞങ്ങളുടെ അകവും പുറവും ഒന്നായിരുന്നു. ഞങ്ങളുടെ അഭിപ്രായവും ശബ്ദവും ഒന്നായിരുന്നുവെന്നും എന്‍ എ നെല്ലിക്കുന്ന് കൂട്ടിച്ചേര്‍ത്തു.

പി ബി അബ്ദുര്‍ റസാഖിനെ മനസില്‍ ഒന്നും സൂക്ഷിക്കാന്‍ കഴിയാതെ എല്ലാം തുറന്നു പറയുന്ന നിഷ്‌കളങ്കനായ പച്ചയായ മനുഷ്യന്‍ എന്നാണ് എന്‍ എ നെല്ലിക്കുന്ന് ഫേസ്ബുകിലെ കുറിപ്പില്‍ വിശേഷിപ്പിക്കുന്നത്.
         
NA Nellikkunnu | അങ്ങനെയാണ് ഉമ്മന്‍ ചാണ്ടി ഞങ്ങളെ 'ബോബനും മോളിയും' എന്ന് വിശേഷിപ്പിച്ചത്; പി ബി അബ്ദുര്‍ റസാഖിന്റെ വിയോഗത്തിന് 5 വര്‍ഷം തികയുമ്പോള്‍ ഓര്‍മ പങ്കുവെച്ച് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ

Keywords: N A Nellikkunnu, MLA, Malayalam News, PB Abdur Razak, Kerala News, Kasaragod News, Muslim League, NA Nellikkunnu MLA shared his memory on 5 years since death of PB Abdur Razak.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia