city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kasaragod 2024 | ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ കാസർകോട്ട് ചിത്രം തെളിഞ്ഞു; ഉണ്ണിത്താൻ നിലനിർത്തുമോ, ബാലകൃഷ്ണൻ മാസ്റ്റർ പിടിച്ചടക്കുമോ? നിയമസഭ തിരഞ്ഞെടുപ്പിൽ ഇടത് ഭൂരിപക്ഷം 1.5 ലക്ഷത്തോളം; എം പിയുടെ ജനകീയതയിൽ പ്രതീക്ഷയർപ്പിച്ച് യുഡിഎഫ്; ഇത്തവണ പോരാട്ടം കനക്കും

കാസർകോട്: (KasargodVartha) ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ കാസർകോട്ട് ചിത്രം തെളിഞ്ഞു. ഇടത് സ്ഥാനാർഥിയാ​യി സിപിഎം ജി​ല്ല സെ​ക്രടറി എം വി ബാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സിറ്റി​ങ് എംപി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എന്നിവർ ജനവിധി തേടുമെന്ന് ഉറപ്പായി. ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ സിപിഎമിൽ അന്തിമ തീരുമാനമായത്.
  
Kasaragod 2024 | ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ കാസർകോട്ട് ചിത്രം തെളിഞ്ഞു; ഉണ്ണിത്താൻ നിലനിർത്തുമോ, ബാലകൃഷ്ണൻ മാസ്റ്റർ പിടിച്ചടക്കുമോ? നിയമസഭ തിരഞ്ഞെടുപ്പിൽ ഇടത് ഭൂരിപക്ഷം 1.5 ലക്ഷത്തോളം; എം പിയുടെ ജനകീയതയിൽ പ്രതീക്ഷയർപ്പിച്ച് യുഡിഎഫ്; ഇത്തവണ പോരാട്ടം കനക്കും

കോൺഗ്രസിൽ സിറ്റിംഗ് എംപിമാർ തന്നെ അവരവരുടെ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാനാണ് തീരുമാനം. ബിജെപി സ്ഥാനാർഥി ആരാകുമെന്ന കാര്യത്തിൽ മാത്രമാണ് ഇനി തീരുമാനമാകാനുള്ളത്. കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാനാണ് എംവി ബാലകൃഷ്ണൻ മാസ്റ്റർ രംഗത്തിറങ്ങുന്നതെങ്കിൽ അട്ടിമറിയിലൂടെ നേടിയ വിജയം നിലനിർത്താനാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ ശ്രമം. അഞ്ച് വർഷക്കാലം എംപി എന്ന നിലയിൽ രാജ്‌മോഹൻ ഉണ്ണിത്താന് മണ്ഡലത്തിൽ നിറഞ്ഞുനിൽക്കാനായി എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസും യുഡിഎഫും. വികസന പ്രവർത്തനങ്ങളും ഇവർ ചൂണ്ടിക്കാട്ടുന്നു. ബിജെപിക്കെതിരെയും കേന്ദ്ര സർകാർ നയങ്ങൾക്കെതിരെയും എംപി ശക്തമായ നിലപാട് സ്വീകരിച്ചതും വോടായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറുവശത്ത് കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം ഏത് വിധേനയും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ സിപിഎം ജില്ലാ സെക്രടറിയെ തന്നെയാണ് ഇടതുപക്ഷം രംഗത്തിറങ്ങിയിരിക്കുന്നത്. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പുർ എന്നീ നിയമസഭാ മണ്ഡലങ്ങളും കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശേരി എന്നീ നിയമസഭാ മണ്ഡലങ്ങളും അടങ്ങുന്നതാണ് കാസർകോട് ലോക്സഭ മണ്ഡലം.
  
Kasaragod 2024 | ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ കാസർകോട്ട് ചിത്രം തെളിഞ്ഞു; ഉണ്ണിത്താൻ നിലനിർത്തുമോ, ബാലകൃഷ്ണൻ മാസ്റ്റർ പിടിച്ചടക്കുമോ? നിയമസഭ തിരഞ്ഞെടുപ്പിൽ ഇടത് ഭൂരിപക്ഷം 1.5 ലക്ഷത്തോളം; എം പിയുടെ ജനകീയതയിൽ പ്രതീക്ഷയർപ്പിച്ച് യുഡിഎഫ്; ഇത്തവണ പോരാട്ടം കനക്കും

ഇടതിനൊപ്പം 35 വര്‍ഷം അടിയുറച്ച് നിന്ന മണ്ഡലത്തിൽ 2019ൽ രാജ്‌മോഹൻ ഉണ്ണിത്താൻ അത്ഭുതം സൃഷ്ടിക്കുകയായിരുന്നു. 1957ല്‍ മണ്ഡലരൂപീകരണത്തിന് ശേഷം നേരത്തെ മൂന്ന് തവണ മാത്രമാണ് യുഡിഎഫ് ജയിച്ചിരുന്നത്. 1971ലും1977ലും രാമചന്ദ്രന്‍ കടന്നപ്പള്ളിയും 1984 ല്‍ ഐ രാമറൈയുമായിരുന്നു യുഡിഎഫ് സ്ഥാനാർഥികളായി വിജയിച്ചത്. എന്നിരുന്നാലും 1971 ല്‍ കെ എസ് യു പ്രസിഡന്റായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളി സിപിഎമിന്റെ കരുത്തനായ നേതാവ് ഇ കെ നായനാരെ കാസർകോട്ട് അട്ടിമറിച്ച ചരിത്രവുമുണ്ട്.

2019ൽ കേരളത്തിലുടനീളം യുഡിഎഫ് തരംഗം ആഞ്ഞുവീശിയ തിരഞ്ഞെടുപ്പിൽ 40,438 വോടിന്റെ ഭൂരിപക്ഷത്തിലാണ് ഉണ്ണിത്താന്‍ മണ്ഡലം പിടിച്ചെടുത്തത്. കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ എത്തിയതും ശബരിമല വികാരവും പെരിയ ഇരട്ടക്കൊലപാതകവും യുഡിഎഫിന് അനുകൂലമായി. 2019ൽ രാജ്‌മോഹൻ ഉണ്ണിത്താന് 4,74,961 വോടും എൽഡിഎഫിലെ കെ പി സതീഷ് ചന്ദ്രന് 4,34,523 വോടുമാണ് ലഭിച്ചത്. 1998 മുതല്‍ ഒരുലക്ഷത്തിന് മേല്‍ വോട് ബിജെപിക്ക് ലഭിക്കുന്ന മണ്ഡലമാണ് കാസർകോട്. 2014ല്‍ 1,72,826, 2019ൽ 1,76,049 എന്നിങ്ങനെ വോടുകൾ ബിജെപിക്ക് നേടാനായി.

അതേസമയം 2021ലെ നിയമസഭ തിരഞ്ഞെടുപ്പ് എടുക്കുമ്പോള്‍ 1,47,135 വോട്ടിന്റെ ഭൂരിപക്ഷം ഇടതിനുണ്ട്. ഏഴില്‍ അഞ്ചും ഇടത് മണ്ഡലങ്ങളാണ്. ഉദുമ (13332), കാഞ്ഞങ്ങാട് (27139), തൃക്കരിപ്പൂർ (26137), പയ്യന്നൂർ (49780), കല്യാശ്ശേരി (44393) എന്നിങ്ങനെയാണ് ഇടത് മണ്ഡലങ്ങളിലെ ഭൂരിപക്ഷം. മഞ്ചേശ്വരത്ത് 745 വോടിന്റേയും കാസർകോട് 12901 വോടിന്റെയും ഭൂരിപക്ഷം യുഡിഎഫിനുമുണ്ട്. പുതിയ സാഹചര്യത്തിൽ പിടിച്ചെടുക്കാനും നിലനിർത്താനുമുള്ള മുന്നണികളുടെ പോരാട്ടത്തിൽ കാസർകോട്ട് ഇത്തവണ തീപാറും പോരാട്ടമാണ് നടക്കുകയെന്നാണ് വ്യക്തമാവുന്നത്.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, MV Balakrishnan Master vs Rajmohan Unnithan battle in Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia