Youth League | മുസ്‌ലിം യൂത് ലീഗ് കാസർകോട് ജില്ലാ കമിറ്റിയുടെ യൂത് മാർച് നവംബർ 25ന് പ്രയാണം തുടങ്ങും; സമാപനം 30ന് ഉപ്പളയിൽ
Nov 23, 2023, 12:52 IST
കാസർകോട്: (KasargodVartha) 'വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ' എന്ന മുദ്രാവാക്യമുയർത്തി മുസ്‌ലിം യൂത് ലീഗ് ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന യൂത് മാർചിന് നവംബർ 25ന് ശനിയാഴ്ച തൃക്കരിപ്പൂരിൽ തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജില്ലാ മുസ്ലിം യൂത് ലീഗ് പ്രസിഡണ്ട് അസീസ് കളത്തൂർ ക്യാപ്റ്റനായും ജെനറൽ സെക്രടറി സഹീർ ആസിഫ് വൈസ് ക്യാപ്റ്റനായും ട്രഷറർ എംപി ശാനവാസ് ഡയറക്ടറായും ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് എം സി ശിഹാബ് മാസ്റ്റർ കോർഡിനേറ്ററായും നയിക്കുന്ന യൂത് മാർചിൽ പ്രത്യേകം തയ്യാറാക്കിയ ആപ് മുഖാന്തിരം രജിസ്റ്റർ ചെയ്ത 7000 തിരെഞ്ഞെടുക്കപ്പെട്ട പ്രവർത്തകർ വിവിധ നിയോജക മണ്ഡലങ്ങളിലായി കാൽനടയായി ജാഥയുടെ ഭാഗവാക്കാവും.
നേരത്തെ തന്നെ ജില്ലാ, നിയോജകമണ്ഡലം, പഞ്ചായത് തലങ്ങളിൽ സ്വാഗതസംഘം രൂപവത്കരിച്ച് മികച്ച രീതിയിലുള്ള പ്രചാരണങ്ങളും യൂത് മാർചിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായി. നവംബർ 25ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. 26ന് രാവിലെ ഒമ്ബത് മണിക്ക് തൃക്കരിപ്പൂരിൽ നിന്നും ജാഥ പ്രയാണം ആരംഭിച്ച് പടന്ന വഴി നീലേശ്വരം കോട്ടപ്പുറത്ത് സമാപിക്കും. 27ന് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ പടന്നക്കാട് നിന്ന് ആരംഭിച്ച് കല്ലുരാവി വഴി കാഞ്ഞങ്ങാട് ടൗണിൽ പ്രവേശിച്ച് സൗത് ചിത്താരിയിൽ സമാപിക്കും.
28ന് ഉദുമ നിയോജക മണ്ഡലത്തിൽ പൂച്ചക്കാട് നിന്ന് ആരംഭിച്ച് മേൽപറമ്പിൽ സമാപിക്കും. യൂത് മാർചിന്റെ നാലാം ദിവസം 29ന് കാസർകോട് നിയോജകമണ്ഡലത്തിൽ പുലിക്കുന്നിൽ നിന്ന് ആരംഭിച്ച് ടൗൺ പ്രദക്ഷിണം വെച്ച് ഉളിയത്തടുക്ക വഴി മൊഗ്രാൽ പുത്തൂരിൽ സമാപിക്കും. സമാപന ദിവസം 30ന് മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ കുമ്പള ടൗണിൽ നിന്ന് ആരംഭിച്ച് ബന്തിയോട് വഴി ഉപ്പള ടൗണിൽ സമാപിക്കും. വിവിധ കേന്ദ്രങളിൽ സംസ്ഥാന, ജില്ലാ മുസ്ലിം ലീഗ് - യൂത് ലീഗ് നേതാക്കൾ, ആക്ടിവിസ്റ്റുകൾ, സാംസ്കാരിക നായകർ, എഴുത്തുകാർ തുടങ്ങിയവർ സംബന്ധിക്കും.
വിദ്വേഷ പ്രചാരകരായി മാറിയ കേന്ദ്ര സർകാരിന്റെയും ദുർഭരണം മുഖമുദ്രയാക്കിയ കേരള സർകാരിന്റെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ജനകീയ പ്രതിഷേധമാണ് യൂത് മാർചെന്ന് നേതാക്കൾ പറഞ്ഞു. സർകാർ സ്പോൺസേർഡ് പാർടി ജാഥയായി മാറിയ നവകേരള സദസ് മുഖ്യന്ത്രിയും മന്ത്രിമാരും നടത്തിയ പ്രഹസനം മാത്രമായിരുന്നു. ജില്ലയിലെ മുതലാളിമാർക്കൊപ്പം പ്രഭാത ഭക്ഷണവും അത്താഴവും കഴിച്ചതല്ലാതെ കാസർകോടിന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് ശ്രദ്ധ കൊടുക്കാനോ ദുരിത ബാധിതരെ കാണാനോ കൂട്ടാക്കിയില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
വാർത്താസമ്മേളനത്തിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, എൻ എ നെല്ലിക്കുന്ന് എംഎൽഎ, സെക്രടറി ഹാരിസ് ചൂരി, യൂത് ലീഗ് നേതാക്കളായ അസീസ് കളത്തൂർ, അശ്‌റഫ് എടനീർ, സഹീർ ആസിഫ്, എം ബി ശാനവാസ്, ഹാരിസ് തായൽ എന്നിവർ സംബന്ധിച്ചു.
Keywords: Kasaragod, Muslim League, District, Committee, March, Panakkad, Thangal, Muslim Youth League Kasaragod district committee's youth march will begin on November 25 < !- START disable copy paste -->