city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഴുവൻ ജനങ്ങൾക്കും വാക്സിൻ ലഭ്യമാക്കാൻ സർകാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് മുസ്ലിം ലീഗ്

കാസർകോട്: (www.kasargodvartha.com 27.04.2021) കോവിഡ്-19 ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ മുഴുവൻ ജനങ്ങൾക്കും വാക്സിൻ ലഭ്യമാക്കാൻ സർകാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ലയും ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാനും മുഖ്യമന്ത്രി പിണറായി വിജയന് ഇ മെയിൽ സന്ദേശമയച്ചു.

മഹാവ്യാധികൾപടർന്ന് പിടിച്ച കാലങ്ങളിൽ ആവശ്യമായ വാക്സിനുകൾ വീടുകളിൽ ചെന്ന് സൗജന്യമായി നൽകിയ ചരിത്രമാണ് കേരളത്തിനുള്ളത്. കോളറ, പോളിയോ തുടങ്ങിയ പകർചാവ്യാധി പടർന്ന് പിടിച്ചപ്പോൾ അതിനെ നേരിടാൻ യുദ്ധകാലടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുകയും ആവശ്യമായ വാക്സിനുകൾ വീടുകളിലെത്തിച്ച് സൗജന്യമായി നൽകിയിട്ടുമുണ്ട്.

മുഴുവൻ ജനങ്ങൾക്കും വാക്സിൻ ലഭ്യമാക്കാൻ സർകാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് മുസ്ലിം ലീഗ്

കൊറോണ വ്യാപനം മൂലം ജനങ്ങൾ ഭീതിയിലാണ്. വാക്സിൻ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണമെന്നാണ് അധികൃതരുടെ നിർദേശം. എന്നാൽ വാക്സിൻ ലഭ്യമാകാത്തതിനാൽ ഓൺലൈൻ രജിസ്ട്രേഷൻ നടക്കുന്നില്ല. ഇത് ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കുകയാണ്. മുഴുവൻ ജനങ്ങൾക്കും വാക്സിൻ ലഭ്യമാകാൻ സർകാർ ഉണർന്നു പ്രവർത്തിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Keywords:  Kerala, News, Kasaragod, Top-Headlines, COVID-19, Corona, Vaccinations, Muslim-league, Muslim League urges the government to be vigilant in making the vaccine available to the entire population.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia