city-gold-ad-for-blogger

നട്ടുച്ചയിലും തീജ്വാലയായി നട്ടുച്ചപന്തം

നാസര്‍ കൊട്ടിലങ്ങാട്

കാസര്‍കോട്: (www.kasargodvartha.com 21.04.2020) സ്പ്രിംഗ്‌ളര്‍ അഴിമതി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത നട്ടുച്ചപന്തം സമരം അജാനൂര്‍ പഞ്ചായത്തിന്റെ വിവിധ ശാഖാ തലങ്ങളില്‍ സംഘടിപ്പിച്ചു. ലോക്ക്ഡൗണിന്റെ എല്ലാ നിയമങ്ങളും അനുസരിച്ചു മൂന്ന് പേര്‍ വീതം വിവിധ സ്ഥലങ്ങളിലായി പന്തവും പ്ലക്കാര്‍ഡുകളും പിടിച്ചു കൊണ്ട് നടത്തിയ വേറിട്ട സമരരീതി ശ്രദ്ധേയമായി.

നട്ടുച്ചയിലും തീജ്വാലയായി നട്ടുച്ചപന്തം


അതിഞ്ഞാല്‍, മാണിക്കോത്ത്, സൗത്ത് ചിത്താരി, നോര്‍ത്ത് ചിത്താരി തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന നട്ടുച്ചപന്ത സമരത്തിന് അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സലീം ബാരിക്കാട്, സന മാണിക്കോത്ത്, ബഷീര്‍ ചിത്താരി, ഉസാമ മുബാറക്ക്, ഷറഫു തിടില്‍, എം പി നൗഷാദ്, നസീം മീത്തല്‍ പുര, മുസമ്മില്‍ അതിഞ്ഞാല്‍, ഷബീര്‍ മവ്വല്‍, ശിബ്ലി ഖാലിദ്, നിസാമുദീന്‍ ചിത്താരി, ജബ്ബാര്‍ ചിത്താരി, ഫൈസല്‍ ചിത്താരി, മുഹമ്മദ് അലി പീടികയില്‍, സി.എച്ച് റഷീദ്, സി.എച്ച് സഹദ്, ബി റഷീദ്, സി എച്ച് ലുക്ക്മാന്‍, റമീസ് മട്ടണ്‍, സലീം അതിഞ്ഞാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, news, Muslim-league, Protest, Top-Headlines, Muslim-league protested against Sprinkler controversy
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia