IUML | 'ബി ജെ പി ഇതര സംസ്ഥാനങ്ങളോട് ചിറ്റമ്മ നയം', കേന്ദ്രത്തിനെതിരായ സമരത്തിന് ന്യായമായ കാരണമുണ്ടെന്ന് പിഎംഎ സലാം; സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണന മാത്രമല്ലെന്ന് സ്വാദിഖലി തങ്ങൾ
Feb 9, 2024, 11:49 IST
കാസര്‍കോട്: (KasargodVartha) കേന്ദ്രത്തിനെതിരായ സമരത്തിന് ന്യായമായ കാരണമുണ്ടെന്നും, എന്നാല്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാന്‍ സംസ്ഥാന സര്‍കാര്‍ തയാറാക്കാത്തതിനാല്‍ യോജിച്ച സമരത്തിനില്ലെന്നും മുസ്ലിം ലീഗ് ജെനറല്‍ സെക്രടറി പി എം എ സലാം. കേന്ദ്രത്തിന് ബിജെപി ഇതര സംസ്ഥാനങ്ങളോട് ചിറ്റമ്മ നയമാണ്. കേന്ദ്ര നയങ്ങളോട് ശക്തമായ എതിര്‍പ്പുണ്ട്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് സര്‍കാരിന്റെ ധൂര്‍ത്ത് കാരണമാണെന്നും അദ്ദേഹം വിമർശിച്ചു.
പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാന്‍ സംസ്ഥാന സര്‍കാര്‍ തയാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം സീറ്റ് ആവശ്യത്തില്‍ ലീഗ് പിന്നോട്ടില്ല. ലീഗിന്റെ ആവശ്യം യു ഡി എഫില്‍ ഉന്നയിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.
അതേസമയം കേന്ദ്രത്തിന്റെ അവഗണനയില്‍ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിഷേധമുണ്ടെന്നും, സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണന മാത്രമല്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ ഭരണ പരാജയവും പ്രതിസന്ധിക്ക് കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. കാസര്‍കോട് മുസ്ലിം ലീഗ് ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങിലായിരുന്നു ഇരുവരുടെയും പ്രസ്താവന.