കൊല്ലപ്പെട്ട വീട്ടമ്മയുടെ ഒന്നര വയസുള്ള കുഞ്ഞിനെയും കൊന്നു കനാലില്‍ താഴ് ത്തി; ഭര്‍ത്താവ് പിടിയില്‍
May 26, 2017, 09:40 IST
കോഴിക്കോട്: (www.kasargodvartha.com 26.05.2017) വീട്ടമ്മയെ കൊലപ്പെടുത്തി മുങ്ങിയ ഭര്‍ത്താവ് ഒന്നര വയസുള്ള പിഞ്ചു കുഞ്ഞിനെയും കൊന്ന് കനാലില്‍ തള്ളി. കഴിഞ്ഞ ആഴ് ച കൊല്ലപ്പെട്ട കുന്ദമംഗലം കളരിക്കണ്ടിയിലെ ആലുംതോട്ടത്തില്‍ ഷാഹിദയുടെ കുഞ്ഞിന്റെ മൃതദേഹമാണ് കോഴിക്കോട് അരയിടത്തുപാലത്തിനടുത്ത് കനോലി കനാലില്‍ നിന്ന് കഴിഞ്ഞദിവസം കണ്ടെടുത്തത്.
കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് വടകര മടപ്പള്ളി സ്വദേശിയായ അബ്ദുല്‍ ബഷീറിനെ (49) അറസ്റ്റ് ചെയ് തു. ഒന്നരവയസുള്ള മകള്‍ ഖദീജത്തുല്‍ മിസ് റിയയുടെ മൃതദേഹം അരയിടത്തുപാലത്തിനടുത്ത് കനോലി കനാലില്‍ സഞ്ചിയില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ് ചയാണ് നാടിനെ നടുക്കിയ കൊലപാതകങ്ങളുണ്ടായത്. കളരിക്കണ്ടയിലെ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന ഷാഹിദയുടെ മൃതദേഹം വൈകിട്ടോടെയാണു നാട്ടുകാര്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്നായിരുന്നു നാട്ടുകാര്‍ കരുതിയത്.
എന്നാല്‍ ഭര്‍ത്താവ് അബ്ദുല്‍ ബഷീറിനെയും കുഞ്ഞിനെയും കാണാതായതോടെ ദുരൂഹത വര്‍ധിച്ചു. ബഷീറിനെ കാണാതായതോടെ യുവതിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ പങ്കുണ്ടെന്നു പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്നു സിറ്റി പോലീസ് കമ്മിഷണര്‍ ജെ ജയനാഥിന്റെ നിര്‍ദേശ പ്രകാരം ചേവായൂര്‍ സി.ഐ. കെ.കെ. ബിജുവിന്റെ നേതൃത്വത്തില്‍ ആറു സ് ക്വാഡുകള്‍ രൂപീകരിച്ച് അന്വേഷണം നടത്തി. ബുധനാഴ് ച വൈകീട്ടോടെ പാലക്കാട്ടു നിന്നാണ് ബഷീര്‍ പിടിയിലായത്. തുടര്‍ന്നു വിശദമായി ചോദ്യം ചെയ് തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കഴിഞ്ഞദിവസം രാവിലെ ഏഴുമണിയോടെ പ്രതിയെ അരയിടത്തുപാലത്ത് മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തെത്തിച്ചു പരിശോധന നടത്തിയാണ് മകളുടെ മൃതദേഹം കണ്ടെത്തിയത്. ബിജുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അംഗപരിമിതനാണ് ബഷീര്‍. ആദ്യവിവാഹം വേര്‍പ്പെടുത്തിയ ഷാഹിദ ആലുംതോട്ടത്തില്‍ വീടു വച്ചു താമസിക്കുകയായിരുന്നു.
Also Read:
ട്രെയിനിന്റെ മുകളില്‍ കയറി യാത്ര; ബീഹാര്‍ സ്വദേശി ചെങ്ങന്നൂരില്‍ റെയില്‍വേ പോലീസിന്റെ പിടിയില്‍
Keywords: Murdered woman's infant killed and dropped to lake, husband booked, Kozhikode, House wife, Police, arrest, Natives, news, Crime, Top-Headlines, Deadbody, Kerala.