city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Hartal | മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഓടോറിക്ഷാ ഡ്രൈവറുടെ മരണം; കെഡിഎച് വിലേജ് പരിധിയില്‍ എല്‍ഡിഎഫ് ഹര്‍താല്‍; റോഡ് ഉപരോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഇടുക്കി: (KasargodVartha) മൂന്നാര്‍ കന്നിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഓടോറിക്ഷാ ഡ്രൈവറായ കന്നിമല ടോപ് ഡിവിഷന്‍ സ്വദേശി മണി എന്ന സുരേഷ് കുമാര്‍ (45) കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് ഹര്‍താലിന് ആഹ്വാനം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കെ ഡി എച് വിലേജ് പരിധിയിലാണ് ഹര്‍ചാല്‍ ആചരിക്കുന്നത്. പ്രദേശത്ത് മറ്റ് പ്രതിഷേധങ്ങല്‍ക്കും സാധ്യതയുണ്ട്. കാരണം കഴിഞ്ഞ മാസം 23 ന് മൂന്നാര്‍ ഗുണ്ടുമലയിലും ഒരാള്‍ കാട്ടാന ആക്രമണത്തില്‍ കൊലപ്പെട്ടിരുന്നു.

അതേസമയം, സുരേഷ് കുമാറിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം അടിമാലി താലൂക് ആശുപത്രിയില്‍ ഉടന്‍ പോസ്റ്റുമോര്‍ടം നടക്കും. തിങ്കളാഴ്ച (26.02.2024) രാത്രിയായിരുന്നു കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം. അപകടത്തില്‍ സുരേഷ് കുമാറിന്റെ ഓടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരില്‍ കന്നിമല സ്വദേശികളായ എസക്കി രാജ, ഇയാളുടെ ഭാര്യ റെജിനാ എന്നിവര്‍ക്ക്് പരുക്കേറ്റു. ഇവര്‍ മൂന്നാര്‍ ടാറ്റാ ടീ ജെനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

എസക്കി രാജയുടെ മകള്‍ പ്രിയയുടെ സ്‌കൂളില്‍ വാര്‍ഷിക ദിന പരിപാടി കഴിഞ്ഞ തിരികെ വരുമ്പോഴായിരുന്നു സംഭവം. ഇരോടൊപ്പം രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നു. സുരേഷ് കുമര്‍ ആണ് ഓടോ റിക്ഷ ഓടിച്ചിരുന്നത്. കന്നിമല എസ്റ്റേറ്റ് ബെന്‍ഗ്ലാവിന് സമീപത്തുവെച്ചാണ് ഇവര്‍ കാട്ടാനയുടെ മുന്നിലകപ്പെട്ടത്.

വാഹനം കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തില്‍ നിന്നും തെറിച്ചു വീണ സുരേഷിനെ തുമ്പിക്കൈയ്യില്‍ ചുഴറ്റിയെടുത്ത് എറിഞ്ഞു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഓടോറിക്ഷയിലുണ്ടായിരുന്ന പ്രിയക്കും രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കാര്യമായ പരുക്കേറ്റിട്ടില്ല.

Hartal | മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഓടോറിക്ഷാ ഡ്രൈവറുടെ മരണം; കെഡിഎച് വിലേജ് പരിധിയില്‍ എല്‍ഡിഎഫ് ഹര്‍താല്‍; റോഡ് ഉപരോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

അതേസമയം, സുരേഷ് കുമാര്‍ കൊല്ലപ്പെട്ടത് ഏത് കാട്ടാനയുടെ ആക്രമണത്തിലാണെന്ന അന്വേഷണത്തിലാണ് വനംവകുപ്പ്. പ്രദേശത്ത് തിങ്കളാഴ്ച രാവിലെ മുതല്‍ സ്ഥിതി ചെയ്തിരുന്ന ഒറ്റയാന്‍ പടയപ്പയാണോ ആക്രമണം നടത്തിയതെന്ന സംശയം വനംവകുപ്പിനുണ്ട്. പടയപ്പയ്ക്ക് മദപ്പാട് ഉണ്ടായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനാലാണ് പടയപ്പയാണോ ആക്രമണം നടത്തിയതെന്ന സംശയം ഉയര്‍ന്നത്. പടയപ്പ തിങ്കളാഴ്ച ലോറി തടയുകയും ബൈകും കാറും ആക്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രദേശത്ത് മറ്റൊരു കാട്ടാന കൂട്ടവും ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏത് ആനയാണ് സുരേഷിനെ ആക്രമിച്ചതെന്ന കാര്യം ചൊവ്വാഴ്ച തന്നെ സ്ഥിരീകരിക്കുമെന്നും പരിശോധനകള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Munnar News, Idukki News, Died, Injured, Treatment, LDF, Announces, Hartal, Wild Animal, Elephant, Attack, Munnar: LDF announces Hartal in wild elephant attack death.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia