പ്രതിഷേധം പടര്‍ന്നു, പി ഡബ്ല്യു ഡി ഉണര്‍ന്നു; ഓവുചാലുകളുടെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍ മാറ്റിസ്ഥാപിച്ചു
Jan 21, 2017, 12:02 IST
കാസര്‍കോട്: (www.kasargodvartha.com 21/01/2017) നഗരത്തിലെ ഓവുചാലുകളുടെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍ പി ഡബ്ല്യു ഡി അടിയന്തിരമായി മാറ്റിസ്ഥാപിച്ചു. കഴിഞ്ഞദിവസം ജി എച്ച് എം പ്രതീകാത്മകമായി ഗട്ടറുകള്‍ക്ക് 'പുരസ്‌കാരം' നല്‍കിക്കൊണ്ട് നടത്തിയ പ്രതിഷേധ സമരമാണ് പി ഡബ്ല്യു ഡിയുടെ കണ്ണുതുറപ്പിച്ചത്.
അസി. എഞ്ചിനീയര്‍ സചീന്ദ്രന്റെ നേതൃത്വത്തിലാണ് ശനിയാഴ്ച രാവിലെ എട്ട് മണിയോടെ പി ഡബ്ല്യു ഡി അധികൃതര്‍ എത്തി പൊട്ടിയ ഓവുചാലുകള്‍ക്കെല്ലാം സ്ലാബിട്ട് അപകടം ഒഴിവാക്കിയത്. ജി എച്ച് എം പ്രവര്‍ത്തകരായ ബുര്‍ഹാന്‍ തളങ്കര, അഷറഫ് അറന്തോട്, സാദ്ദിഖ് സാച, അമീന്‍ അടുക്കത്ത് വയല്‍, ഫൈസല്‍ സുലൈമാന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍നല്‍കി സഹകരിച്ചു.
പി ഡബ്ല്യു ഡി അധികൃതരുടെ നടപടിയെ ജി എച്ച് എം അഭിനന്ദിക്കുകയും ചെയ്തു. അഞ്ച് സ്ഥലത്താണ് പൊട്ടിയ സ്ലാബുകള്‍ മാറ്റിയത്. കഴിഞ്ഞ ദിവസം കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് സമീപത്തെ പൊളിഞ്ഞ ഓവുചാലില്‍വീണ് അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റതിനെതുടര്‍ന്നാണ് ജി എച്ച് എം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചുത്.
Keywords: Kasaragod, Kerala, PWD, Gutter, Slab, GHM, Protest, PWD replaces damaged slabs from town