ബസ് സ്റ്റാൻഡിലും മീന്‍ മാർകെറ്റിലും വാടക നല്‍കാത്ത 25 ഓളം കട മുറികള്‍ നഗരസഭ അധികൃതര്‍ താഴിട്ടുപൂട്ടി
Jan 14, 2021, 16:51 IST
കാസര്‍കോട്: (www.kasargodvartha.com 14.01.2021) കാസര്‍കോട് നഗരസഭയുടെ അധീനതയില്‍ പുതിയ ബസ് സ്റ്റാൻഡിലും പഴയ ബസ് സ്റ്റാൻഡിലും മീന്‍ മാര്‍കെറ്റിലും പ്രവര്‍ത്തിച്ചുവരുന്ന കെട്ടിട മുറികളില്‍ വാടക നല്‍കാത്ത 25 ഓളം മുറികള്‍ നഗരസഭ അധികൃതര്‍ താഴിട്ടുപൂട്ടി.
പൂട്ടിയ ശേഷം ഇവിടെ നോടീസ് പതിച്ചിട്ടുണ്ട്. കാസര്‍കോട് നഗരസഭയുടെ കീഴില്‍ വര്‍ഷങ്ങളായി പുതിയ ബസ് സ്റ്റാന്‍ഡിലും പഴയ ബസ് സ്റ്റാന്‍ഡിലും മീന്‍ മാര്‍കെറ്റിലും വാടക കെട്ടിടങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
എന്നാല്‍ പല കടകളും വാടക പുതുക്കുകയോ വാടക നല്‍കുകയോ ചെയ്യാത്തതോടെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചു തുടങ്ങിയത്. വാടക ഇനത്തില്‍ ഭീമമായ തുകയാണ് കുടിശ്ശികയായി ഉള്ളത്. റവന്യൂ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് കൃഷ്ണകുമാര്‍, ക്ലെര്‍കുമാരായ അജീഷ്, റിജേഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Keywords: Kerala, News, Kasaragod, Busstand, Fish-market, Shop, Kasaragod-Municipality, Top-Headlines, Shut, Closed, Municipality officials shut about 25 shops at bus stands and fish markets for not paying rent.