BJP Member Jailed | പാർടി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കാസര്‍കോട് നഗരസഭ ബി ജെ പി അംഗം കോടതിയില്‍ കീഴടങ്ങി ജയിലിലായി; തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ്; പാര്‍ടി നേതൃത്വം തിരിഞ്ഞുനോക്കിയില്ലെന്ന് വധശ്രമത്തിനിരയായ പ്രവാസിയും കുടുംബവും
Feb 20, 2024, 18:17 IST
കാസര്‍കോട്: (KasargodVartha) ബിജെപി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ കോടതിയില്‍ കീഴടങ്ങി. നഗരസഭാ 37-ാം വാര്‍ഡ് (കടപ്പുറം നോര്‍ത്) കൗണ്‍സിലര്‍ അജിത് കുമാരന്‍ (39) ആണ് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റിയില്‍ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കാസര്‍കോട് സബ് ജയിലിലടച്ചു.
ഇക്കഴിഞ്ഞ ജനുവരി 31ന് രാത്രി 11 മണിയോടെ നെല്ലിക്കുന്ന് കസബ കടപ്പുറത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രവാസിയായ ജിജു സുരേഷ് (36) ആണ് അക്രമത്തിനിരയായത്. ശബരിമലക്ക് പോകാന്‍ മാലയിട്ടിരുന്ന ജിജുവിനെ സംഭവ ദിവസം രാത്രി ഫോണില്‍ വിളിച്ച കൗണ്‍സിലര്‍ കടപ്പുറത്ത് വെച്ച് കുത്തി വീഴ്ത്തുകയായിരുന്നുവെന്നാണ് പരാതി.
മാരകമായി കുത്തേറ്റ ജിജുവിനെ ഉടന്‍ മംഗ്ളൂറിലെ ആശുപത്രിയിലെത്തിച്ചതുകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷിക്കാനായതെന്നാണ് ബന്ധുക്കൾ പറയുന്നത്. അന്നേ ദിവസം രാത്രി ജിജുവിന്റെ ഫോണില്‍ അജിത് വിളിച്ചിരുന്നതായും സൗഹൃദ സംഭാഷണത്തിനിടെ ബിജെപി നേതൃത്വത്തെ വിമര്‍ശിച്ചതാണ് പ്രകോപനത്തിനിടയാക്കിയതെന്നും ഇതിന്റെ പേരിലാണ് വീണ്ടും വിളിച്ച് കടപ്പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ട് കുത്തിവീഴ്ത്തിയതെന്നുമാണ് ആരോപണം.
രാത്രി പോകേണ്ടെന്ന് ഭാര്യ വര്‍ഷയും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിട്ടും സ്വന്തം പാര്‍ടിക്കാരനല്ലേ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്ന് പറഞ്ഞ് പോയതിന് പിന്നാലെയാണ് ജിജുവിനെ കൗണ്‍സിലര്‍ കുത്തി വീഴ്ത്തിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. ജിജുവിന്റെ വന്‍കുടലിനും ചെറുകുടലിനുമടക്കം പരുക്കേറ്റ് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തിയതിനാലാണ് യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ഇവർ വ്യക്തമാക്കുന്നു. രണ്ടുദിവസം കഴിഞ്ഞാണ് ആശുപത്രിയിലായ യുവാവിന്റെ മൊഴിയെടുത്ത് പൊലീസ് കേസെടുത്തത്.
ബിജെപി കുടുംബമായിട്ടും ഒരു നേതാവുപോലും തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്നും എല്ലാ സംരക്ഷണവും കൗണ്‍സിലര്‍ക്ക് നല്‍കുകയായിരുന്നുവെന്നും ജിജുവും ഭാര്യ വര്‍ഷയും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഒളിവില്‍ പോയ കൗണ്‍സിലര്‍ കാസര്‍കോട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോടതി തള്ളിയതിന് പിന്നാലെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. പ്രതിയായ കൗണ്‍സിലറെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്നും കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കാസര്‍കോട് സി ഐ ഷാജി പട്ടേരി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.