V M Muneer | 'ചന്ദ്രഗിരി പാലം ആത്മഹത്യാ മുനമ്പാകുന്നു'; കമ്പിവേലിയും തെരുവ് വിളക്കുകളും സ്ഥാപിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍
Nov 24, 2023, 22:31 IST
കാസര്‍കോട്: (KasargodVartha) കേരള പൊതുമരാമത്ത് വിഭാഗത്തിന്റെ കീഴില്‍ ചന്ദ്രഗിരി റോഡിലുള്ള ചന്ദ്രഗിരി പാലത്തില്‍ കമ്പിവേലിയും വിളക്കുകളും സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ആവശ്യപ്പെട്ടു. ചന്ദ്രഗിരി പാലത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കാസര്‍കോട് നഗരസഭ വിളക്കുകള്‍ സ്ഥാപിച്ചിരുന്നു. പിന്നീട് റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് റോഡ് കെ എസ് ടി പിയുടെ അധീനതയില്‍ ആവുകയും നഗരസഭ സ്ഥാപിച്ച വിളക്കുകള്‍ അഴിച്ചു മാറ്റാനുള്ള നിര്‍ദേശം ഉണ്ടാകുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്. വെളിച്ചം ഇല്ലാത്തതിനാലും പാലത്തിന്റെ കൈവരി ഉയരം കുറവായതിനാലും വാഹന അപകടവും നിരന്തരം ആത്മഹത്യ ശ്രമങ്ങളും ഉണ്ടാകുന്ന സ്ഥലമായി ചന്ദ്രഗിരി പാലം മാറിയിരിക്കുകയാണ്. കൂടാതെ പുഴയിലേക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പതിവായിരിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പാലത്തില്‍ കമ്പിവേലി നിര്‍മിക്കുന്നതിനും വിളക്കുകള്‍ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കുമെന്ന് അഡ്വ. വി എം മുനീര്‍ അറിയിച്ചു.

Keywords: Municipal Chairman, Malayalam News, Chandragiri Bridge, Kerala News, Kasaragod News, Adv V M Muneer, Municipal Chairman Adv V M Muneer wants to install wire fence and street lights on Chandragiri Bridge.
< !- START disable copy paste -->