Accident | നിയന്ത്രണം വിട്ട ബൈക് മറിഞ്ഞു, ശരീരത്തിലൂടെ ട്രക് കയറിയിറങ്ങി; മുംബൈയില്‍ കാസര്‍കോട് സ്വദേശിക്ക് ദാരുണാന്ത്യം
Feb 24, 2024, 13:43 IST
ഉപ്പള: (KasargodVartha) മുംബൈയില്‍ ബൈക് അപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു. ഉപ്പള കയ്യാറിലെ പരേതനായ മാഴ്‌സൽ - ലീന ക്രാസ്റ്റ ദമ്പതികളുടെ മകന്‍ റൂബന്‍ ചാള്‍സ് ക്രാസ്റ്റ (39) ആണ് മരിച്ചത്. മുംബൈയില്‍ സ്വന്തമായി വ്യാപാരം നടത്തുന്ന റൂബന്‍ ബൈകില്‍ ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
ബൈക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചാള്‍സ് ക്രാസ്റ്റ റോഡിലേക്ക് തെറിച്ചുവീഴുകയും ഇതിനിടയിൽ വന്ന ട്രക് യുവാവിന്റെ ശരീരത്തിൽ കയറിയിറങ്ങുകയുമായിരുന്നു. ഓടിക്കൂടിയവർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്ന് മാസം മുമ്പാണ് യുവാവ് അവസാനമായി നാട്ടിൽ വന്നത്. മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് കയ്യാര്‍ ക്രിസ്തുരാജ പള്ളിയില്‍ അന്തിമ ചടങ്ങുകള്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: പ്രജ്ന. മകള്‍ റീവ. സഹോദരങ്ങള്‍: ഷാലെറ്റ്, ജീവന്‍, ബ്രയാന്‍, പ്രമീള, റോഷന്‍, ജാനറ്റ്, ശര്‍മിള.
Keywords:, News, Kerala, Kasaragod, Uppala, Mumbai, Obituary, Malayalam News, Accident, Youth, Hospital, Mumbai: Man dies in bike accident.
< !- START disable copy paste -->