Fair | മുള്ളേരിയ വ്യാപാര മേള ജനുവരി 25 മുതൽ 28 വരെ; ഭക്ഷണ സ്റ്റാളുകളും വിനോദവും ഒരുക്കും
Dec 18, 2023, 19:36 IST
കാസർകോട്: (KasaragodVartha) മുള്ളേരിയ ബിസിനസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വ്യാപാര മേള മുള്ളേരിയ - ബദിയടുക്ക റോഡിലെ രത്നഗിരിയിൽ 2024 ജനുവരി 25 മുതൽ 28 വരെ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാർഷിക യന്ത്ര പ്രദർശനവും വിപണനവും, കംപനികളുടെയും ധനകാര്യ സഹകരണ സ്ഥാപനങ്ങളുടെയും ഉത്പന്ന - സേവനങ്ങളുടെ പ്രദർശനം, വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകൾ, സംരംഭകരുടെ വിവിധ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും സ്റ്റാളുകൾ, കലാപരിപാടികൾ, സെമിനാറുകൾ, സംവാദങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിനോദ പാർക് തുടങ്ങിയവ മേളയിലുണ്ടാവും.
വാർത്താസമ്മേളനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ അഹ്‌മദ് ശരീഫ്, മുള്ളേരിയ യൂനിറ്റ് പ്രസിഡണ്ട് ഗണേഷ് വത്സ, അഗ്നേഷ് കളരി, വിജയൻ ബി, ഹരിപ്രസാദ് എം എസ്, എ കൃഷ്ണപ്രസാദ്, എ രംഗനാഥ റാവു എന്നിവർ സംബന്ധിച്ചു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Fair, Mulleria, Malayalam News, Mulleria Trade Fair from 25th to 28th January