city-gold-ad-for-blogger

വനിതാ വില്ലേജ് ഓഫീസറെ ഓഫീസില്‍ കാണാനില്ല; ഡി വൈ എഫ് ഐ ഓഫീസ് ഉപരോധിച്ചു, ഒടുവില്‍ കൈയ്യോടെ കിട്ടി സസ്‌പെന്‍ഷന്‍

കാസര്‍കോട്: (www.kasargodvartha.com 31.08.2018) വനിതാ വില്ലേജ് ഓഫീസറെ ഓഫീസില്‍ കാണാനില്ലെന്നാരോപിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു. സംഭവത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ വില്ലേജ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ അലംഭാവം കാണിച്ചതിനാണ് മുളിയാര്‍ വില്ലേജ് ഓഫീസര്‍ എ. ബിന്ദുവിനെ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ബാബു സസ്പെന്‍ഡ് ചെയ്തത്.

അനധികൃതമായി ഹാജരാകാതിരിക്കല്‍, പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ക്ക് കാലതാമസം വരുത്തല്‍, ഭൂനികുതി പിരിക്കുന്നതിലെ അനാസ്ഥ തുടങ്ങിയവ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വില്ലേജ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തത്. പ്രവൃത്തി ദിവസങ്ങളിലെല്ലാം ഉച്ചസമയങ്ങളില്‍ ഓഫീസില്‍ എത്തുകയും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങളെ തിരിച്ചയക്കുകയും ജനങ്ങളോട് ധാഷ്ഠ്യത്തോടെയും പെരുമാറുകയും ചെയ്യുന്നുവെന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ വില്ലേജ് ഓഫീസ് ഉപരോധിച്ചത്.

ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡണ്ട് കെ ജയന്‍, ബ്ലോക്ക് സെക്രട്ടറി കെ.വി നവീന്‍, കോട്ടൂര്‍ മേഖല സെക്രട്ടറി സനത്ത് കോട്ടൂര്‍ എന്നിവരുടെ നേത്യത്വത്തില്‍ വെള്ളിയാഴ്ച രാവിലെ തന്നെ ഓഫീസില്‍ എത്തുകയും ജില്ലാ കളക്ടറുമായി ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്ന് അന്വേഷണത്തിന് വേണ്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ വില്ലേജ് ഓഫീസില്‍ എത്തുകയും നേതാക്കളുമായി സംസാരിക്കുകയും ഉചിതമായ നടപടി സ്വീകരികുമെന്നും ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെയാണ് വില്ലേജ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തതായി കലക്ടര്‍ അറിയിച്ചത്.
വനിതാ വില്ലേജ് ഓഫീസറെ ഓഫീസില്‍ കാണാനില്ല; ഡി വൈ എഫ് ഐ ഓഫീസ് ഉപരോധിച്ചു, ഒടുവില്‍ കൈയ്യോടെ കിട്ടി സസ്‌പെന്‍ഷന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, suspension, Top-Headlines, Muliyar, Village Office, Muliyar village officer suspended
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia