മുജീബിന്റെ മരണം; അപകടം വരുത്തി നിര്‍ത്താതെ പോയ ലോറി തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തി, ഡ്രൈവര്‍ അറസ്റ്റില്‍
Nov 19, 2018, 13:45 IST
കാസര്‍കോട്: (www.kasargodvartha.com 19.11.2018) ഒക്ടോബര്‍ 31 ന് രാത്രി ദേശീയപാതയില്‍ കറന്തക്കാട് വെച്ച് സ്‌കൂട്ടറില്‍ ലോറിയിടിച്ച് തളങ്കര ഖാസിലൈനിലെ മുജീബ് റഹ് മാന്‍ (42) മരിക്കാനിടയായ സംഭവത്തില്‍ അപകടം വരുത്തി നിര്‍ത്താതെ ഓടിച്ചുപോയ ലോറി തമിഴ്‌നാട്ടില്‍ നിന്നും പോലീസ് കണ്ടെത്തി. ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് നാമക്കല്‍ സ്വദേശി യുവരാജിനെ (32)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.
ലോറിയും കസ്റ്റഡിയിലെടുത്തു. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ ലോറി കണ്ടെത്താന്‍ പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. സി.സി.ടി.വി. ക്യാമാകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ലോറിയാണ് അപകടം വരുത്തിയതെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കാസര്‍കോട് സി.ഐ. വി.വി. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലോറി കണ്ടെത്തിയത്.
എസ്.ഐ പി അജിത് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുല്‍ സലാം, കുഞ്ഞബ്ദുല്ല, അനൂപ്, രൂപേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related News:
സ്‌കൂട്ടറില്‍ ലോറിയിടിച്ച് ഫാന്‍സി കടയുടമയായ യുവാവിന് ദാരുണാന്ത്യം; അപകടം വരുത്തിയ ലോറിനിര്‍ത്താതെ പോയി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Thalangara, Accidental-Death, Lorry, Driver, arrest, Top-Headlines, Mujeeb's death; Lorry held in Tamil Nadu
< !- START disable copy paste -->