city-gold-ad-for-blogger

Accident | അംഗഡിമൊഗർ സ്‌കൂൾ വിദ്യാർഥിക്ക് വാഹനാപകടത്തിൽ പരുക്കേറ്റ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എംഎസ്എഫ് രംഗത്ത്; പൊലീസ് പിന്തുടർന്നെന്ന് ആരോപണം; ഇല്ലെന്ന് പൊലീസ്

കുമ്പള: (www.kasargodvartha.com) അംഗഡിമൊഗറിൽ സ്‌കൂൾ വിദ്യാർഥിക്ക് വാഹനാപകടത്തിൽ പരുക്കേറ്റ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എംഎസ്എഫ് രംഗത്ത്. പൊലീസ് പിന്തുടർന്നതിനെ തുടർന്നാണ് വിദ്യാർഥികൾ സഞ്ചരിച്ച കാർ അമിത വേഗതയിൽ ഓടിച്ചുപോയി അപകടത്തിൽ പെട്ടതെന്നാണ് ആക്ഷേപം. അംഗഡിമൊഗർ ഗവ. ഹയർ സെകൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ പുത്തിഗെ പള്ളത്ത് വെച്ച് തലകീഴായി മറിയുകയായിരുന്നു. പേരാൽ കണ്ണൂരിലെ അബ്ദുല്ലയുടെ മകൻ ഫർഹാസിനാണ് പരുക്കേറ്റത്. കാറിൽ നാല് കുട്ടികളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.

Accident | അംഗഡിമൊഗർ സ്‌കൂൾ വിദ്യാർഥിക്ക് വാഹനാപകടത്തിൽ പരുക്കേറ്റ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എംഎസ്എഫ് രംഗത്ത്; പൊലീസ് പിന്തുടർന്നെന്ന് ആരോപണം; ഇല്ലെന്ന് പൊലീസ്

അതേസമയം, ഓണത്തോട് അനുബന്ധിച്ച് അംഗഡിമൊഗർ ഭാഗത്ത് പ്രത്യേക പരിശോധന നടത്തി മടങ്ങുന്നതിനിടെ പൊലീസ് ജീപ് കണ്ട് നിർത്തിയിട്ട കാറിനടുത്തേക്ക് ചെന്നപ്പോൾ പെട്ടെന്ന് റിവേഴ്‌സ് ഗിയർ ഇട്ട് കാറിൽ ഉണ്ടായിരുന്ന കുട്ടികൾ പൊലീസ് വാഹനത്തിൽ ഇടിച്ച് അമിത വേഗതയിൽ ഓടിച്ച് പോവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കാറിന്റെ വാതിലാണ് പൊലീസ് ജീപിൽ ഇടിച്ചതെന്നും കുട്ടികൾ വെപ്രാളപ്പെട്ട് അമിത വേഗതയിൽ ഓടിക്കുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. പൊലീസ് പിന്തുടർന്നിരുന്നില്ലെന്നും കിലോമീറ്ററുകളോളം കഴിഞ്ഞാണ് കാർ അപകടത്തിൽ പെട്ടതെന്നുമാണ് വിശദീകരണം. ലൈസൻസ് ഇല്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കാർ ഓടിക്കാൻ കൊടുത്ത രക്ഷിതാക്കളാണ് യഥാർഥ കുറ്റക്കാരെന്നും പൊലീസ് പറയുന്നു.

എന്നാൽ അപകടം പൊലീസിന്റെ അനാസ്ഥ മൂലം സംഭവിച്ചതാണെന്നും കാരണക്കാരായ പൊലീസുകാർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നുമാണ് എംഎസ്എഫ് ആവശ്യപ്പെടുന്നത്. അനിയന്ത്രിതമായ വേഗത്തിൽ പൊലീസ് പിന്തുടർന്നതോടെയാണ് വാഹനത്തിന്റെ നിയന്ത്രണം വിട്ട് കാർ തലകീഴായി മറിഞ്ഞതെന്ന് എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ത്വാഹാ ചേരൂറും സെക്രടറി സവാദ് അംഗടിമൊഗറും ആരോപിച്ചു.

Accident | അംഗഡിമൊഗർ സ്‌കൂൾ വിദ്യാർഥിക്ക് വാഹനാപകടത്തിൽ പരുക്കേറ്റ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എംഎസ്എഫ് രംഗത്ത്; പൊലീസ് പിന്തുടർന്നെന്ന് ആരോപണം; ഇല്ലെന്ന് പൊലീസ്

കാറിന്റെ നമ്പർ വെച്ച് പിന്നീട് വാഹനത്തെ കസ്റ്റഡിയിലെടുക്കാൻ സാധ്യമായിട്ടും പൊലീസ് അതിവേഗത്തിൽ ഓടിച്ചു പിന്തുടർന്നത് മൂലമാണ് ഒരു കുട്ടിയുടെ ജീവൻ പോലും അപകടത്തിലാക്കിയത്. സംഭവസ്ഥലത്ത് നിന്ന് തന്നെ വിദ്യാർഥികളെ മർദിച്ചതും ശരിയായ നടപടിയല്ല. ബോധം നഷ്ടപ്പെട്ട വിദ്യാർഥിയെ കുമ്പളയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, അടിയന്തിരമായി മംഗ്ളൂറിലെ ഫസ്റ്റ് ന്യൂറോയിൽ എത്തിക്കാനും നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തിച്ച പൊലീസ് കുട്ടിയുടെ അവസ്ഥ ഗുരുതരമാണെന്നും കോമയിലാണെന്നും അറിഞ്ഞപ്പോൾ കൈയൊഴിഞ്ഞ് തിരിച്ച് പോയതും കേരളാ പൊലീസിന്റെ നാണം കെട്ട പ്രവൃത്തിയാണ്. സംഭവത്തിന് കാരണക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കുന്നത് വരെ എംഎസ്എഫ് പ്രക്ഷോഭത്തിലുണ്ടാവുമെന്നും ഭാരവാഹികൾ അറിയിച്ചു.

Keywords: News, Kasaragod, Kerala, Kumbla, Police, Angadimogar, Investigation, Accident, MSF wants to investigate car accident in Angadimogar.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia