city-gold-ad-for-blogger

കാസര്‍കോട് ഗവ. കോളജില്‍ സംഘട്ടനം: കസ്റ്റഡിയിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചതായി പരാതി

കാസര്‍കോട്: (www.kasargodvartha.com 28.02.2017) കാസര്‍കോട് ഗവ. കോളജില്‍ എസ് എഫ് ഐ - എം എസ് എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഗവ. കോളജിലെ വിദ്യാര്‍ത്ഥിയും എം എസ് എഫ് പ്രവര്‍ത്തകനുമായ സിദ്ദീഖി (19) നെ പോലീസ് മര്‍ദിച്ചതായി പരാതി. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.

കോളജില്‍ സംഘര്‍ഷം നടക്കുന്ന വിവരമറിഞ്ഞെത്തിയ പോലീസ് നാല് എം എസ് എഫ് പ്രവര്‍ത്തകരെ മാത്രം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക്കൊ ണ്ടുവരികയായിരുന്നുവെന്നാണ് എം എസ് എഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

കാസര്‍കോട് ഗവ. കോളജില്‍ സംഘട്ടനം: കസ്റ്റഡിയിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചതായി പരാതി


പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞ് എത്തിയ എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, മണ്ഡലം പ്രസിഡന്റ് അനസ് എതിര്‍ത്തോട് എന്നിവര്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാത്തതിനെ കുറിച്ച് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ബഹളമുണ്ടാവുകയും പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ലോക്കപ്പില്‍ പാര്‍പ്പിച്ചതായും എം എസ് എഫ് ആരോപിക്കുന്നു.

ഇതിനിടയിലാണ് കസ്റ്റഡിയിലെടുത്ത കോളജ് വിദ്യാര്‍ത്ഥിയായ സിദ്ദീഖിനെ പോലീസ് മര്‍ദിച്ചത്. അടിയേറ്റ് സിദ്ദീഖിന്റെ കൈകാലുകളുടെ എല്ലിന് പരിക്കേറ്റതായും പ്രവര്‍ത്തകര്‍ പറയുന്നു. സിദ്ദീഖിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചതായും എം എസ് എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം, പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആദ്യം ആശുപത്രി അധികൃതര്‍ പരിശോധിക്കാന്‍ തയ്യാറാവാതിരുന്നത് ആശുപത്രിയിലും പ്രശ്‌നങ്ങള്‍ക്കിടയാക്കി. ലീഗ് നേതാക്കളായ അബ്ബാസ് ബീഗം, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ടി എം ഇഖ്ബാല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഡോക്ടറുമായി വാഗ്വാദം നടന്നു.

Keywords: Kerala, kasaragod, govt.college, College, Police, police-station, Assault, Attack, Students, Protest, Muslim-league, MSF, SFI, Clash, news, Top-Headlines, Youth League, MSF-SFI clash: 1 injured

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia