തൃക്കരിപ്പൂരിൽ എം പി ജോസഫ് യുഡിഎഫ് സ്ഥാനാർഥി; ജനവിധി തേടുന്നത് കെ എം മാണിയുടെ മരുമകൻ
തൃക്കരിപ്പൂർ: (www.kasargodvartha.com 13.03.2021) നിയമസഭാ തെരെഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽ എം പി ജോസഫിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് അനുവദിച്ച സീറ്റാണിത്. കെ എം മാണിയുടെ മരുമകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമാണ് എംപി ജോസഫ്.
തൃക്കരിപ്പൂരിൽ ആദ്യഘട്ടത്തിൽ സജി മഞ്ഞക്കമ്പലിനേയും ജില്ലാ പ്രസിഡന്റ് ജെസ്‌റ്റോ ജോസഫിനേയുമാണ് പരിഗണിച്ചിരുന്നത്. എന്നാൽ ഇടതിന് മുൻതൂക്കമുള്ള മണ്ഡലത്തിൽ പ്രമുഖനായ ഒരു നേതാവിനെ പരിഗണിച്ചാലേ വിജയിക്കാനാവൂ എന്ന നിഗമനത്തിലാണ് എം പി ജോസഫിനെ തെരഞ്ഞെടുത്തത്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ 10 സ്ഥാനാര്‍ഥികളില്‍ അഞ്ച് പേരും പുതുമുഖങ്ങളാണ്. മുതിര്‍ന്ന നേതാവായ ജോസഫ് എം പുതുശ്ശേരിക്ക് സീറ്റ് നൽകിയില്ല.പി ജെ ജോസഫ് തൊടുപുഴയിൽ നിന്നും മോൻസ് ജോസഫ് കടുത്തുരുത്തിയിൽ നിന്നുമാണ് മത്സരിക്കുക.
Keywords: Trikaripur, Kasaragod, Kerala, News, Minister K.M Mani, Niyamasabha-Election-2021, IAS, Top-Headlines, Leader, MP Joseph UDF candidate in Thrikkarippur.
< !- START disable copy paste -->