city-gold-ad-for-blogger

മോട്ടോര്‍ വാഹന വകുപ്പിന്റെ സര്‍വേയില്‍ അമിത ചാര്‍ജ് വാങ്ങുന്നതായി കണ്ടെത്തി; ആംബുലന്‍സുകള്‍ക്ക് സംസ്ഥാന തലത്തില്‍ ഏകീകൃത നിരക്ക് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു

തിരുവനന്തപുരം:(www.kvartha.com 15/10/2018) മോട്ടോര്‍ വാഹന വകുപ്പിന്റെ സര്‍വേയില്‍ അമിത ചാര്‍ജ് വാങ്ങുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആംബുലന്‍സുകള്‍ക്ക് സംസ്ഥാന തലത്തില്‍ ഏകീകൃത നിരക്ക് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. പലയിടങ്ങളിലും വ്യപകമായി കൂടിയ നിരക്ക് വാങ്ങുന്നതായി സര്‍വേയില്‍ വ്യക്തമായതോടെയാണ് നിരക്ക് ഏകീകരിക്കാന്‍ ഗതാഗത വകുപ്പ് ആലോചിക്കുന്നത്.

മരണമോ അപകടങ്ങളോ ഉണ്ടാകുന്ന സമയങ്ങളില്‍ ആംബുലന്‍സുകളെയാണ് പ്രധാനമായും ജനങ്ങള്‍ ആശ്രയിക്കുന്നത്. ആരും തന്നെ ആംബുലന്‍സ് ഉടമകളോട് വിലപേശാറില്ല. പറയുന്ന നിരക്ക് നല്‍കുകയാണ് ചെയ്യാറ്. ഈ അനുകൂല സാഹചര്യം മുതലെടുത്ത് അമിത നിരക്ക് വാങ്ങുന്നതായി വ്യപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നിരക്ക് ഏകീകരിക്കാന്‍ സംസ്ഥാന മോട്ടര്‍ വാഹന വകുപ്പ് മുന്നോട്ട് വന്നിരിക്കുന്നത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ സര്‍വേയില്‍ അമിത ചാര്‍ജ് വാങ്ങുന്നതായി കണ്ടെത്തി; ആംബുലന്‍സുകള്‍ക്ക് സംസ്ഥാന തലത്തില്‍ ഏകീകൃത നിരക്ക് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു

ഫെയര്‍ റിവിഷന്‍ കമ്മറ്റിയും നിരക്ക് ഏകീകരിക്കണമെന്ന് നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു. ശക്തമായ ഇടപ്പെടല്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായാല്‍ മാത്രമേ ആംബുലന്‍സുകളുടെ ഈ ചൂഷണം തടയാന്‍ കഴിയുകയുള്ളൂ എന്നാണ് വിലയിരുത്തല്‍. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍, സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ എന്നിവ വഴി സംസ്ഥാനത്തെ ആംബുലന്‍സുകളുടെ വിവരങ്ങള്‍ ശേഖരിച്ച് സൗകര്യങ്ങളുടെയും നല്‍കുന്ന സേവനങ്ങളുടെയും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്ലാസുകളാക്കി തിരിച്ച് നിരക്ക് നിര്‍ണയിക്കാനാണ് തീരുമാനം.

വാഹനത്തിന്റെ ഉടമസ്ഥത ഏതെല്ലാം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു, ഓട്ടം ലഭിക്കുന്ന വിധം, ചാര്‍ജ് നിശ്ചയിക്കുന്ന രീതി, പ്രതിദിനം ലഭിക്കുന്ന സര്‍വീസുകളുടെ എണ്ണവും കിട്ടുന്ന കളക്ഷനും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സര്‍വേയില്‍ ഉല്‍പെടുത്തിയത്. നിലവില്‍ കിലോ മീറ്ററിന് കൂടിയ നിരക്ക് ഈടാക്കുന്നതോടൊപ്പം വെയിറ്റിംഗ് ചാര്‍ജ്, മറ്റു ചിലവുകള്‍ മടക്കയാത്ര എന്നിവയുടെ പേരുകളില്‍ വന്‍ തുക ഈടാക്കുന്നുണ്ട്. ഇനി മുതല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുകയായിരിക്കും ചാര്‍ജായി വാങ്ങാന്‍ കഴിയുക.

ആംബുലന്‍സുകള്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം മാത്രം നിര്‍ത്തിയിട്ടാല്‍ മതി എന്ന നിര്‍ദേശവും മുന്നോട്ട് വച്ചിട്ടുണ്ട്. മുന്‍ ഡി ജി പി ജേക്കബ് പുന്നൂസിന്റെ നേതൃത്വത്തില്‍ സന്നദ്ധ സംഘടന 2016 ല്‍ സര്‍ക്കാറിന് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എല്ലാ ആംബുലന്‍സുകളെയും ഒരേ നമ്പറില്‍ ബന്ധപ്പെടുത്തി പ്രഥമിക ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിരവധി നിര്‍ദേശങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിനിടയിലാണ് പുതിയ സര്‍വേയുമായി മോട്ടര്‍ വാഹന വകുപ്പ് തന്നെ രംഗത്തുവന്നത്.

ആംബുലന്‍സ് രംഗത്തെ ചൂഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് കാസര്‍കോട്ടെ ആദ്യകാല ആമ്പുലന്‍സ് സര്‍വീസ് ഉടമയായ റൂബി ആംബുലന്‍സ് ഉടമ ജലീല്‍ കോയ അഭിപ്രായപ്പെട്ടു. പതിഞ്ച് വര്‍ഷം മുന്‍പ് തന്നെ ഏകീകൃത നിരക്ക് കൊണ്ടുവരണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Ambulance, Government,Motor Vehicles Department initiated unified charges in state level for ambulances

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia