city-gold-ad-for-blogger

Bike Stunting | സമൂഹ മാധ്യമങ്ങളിലെ ബൈക് സ്റ്റണ്ടിംഗ് വീഡിയോക്കാരെ കുടുക്കി മോടോർ വാഹന വകുപ്പിൻ്റെ ഓപറേഷൻ സ്റ്റണ്ട്

കാസര്‍കോട്: (KasargodVartha) സമൂഹ മാധ്യമങ്ങളിലെ ബൈക് സ്റ്റണ്ടിംഗ് വീഡിയോക്കാരെ കുടുക്കി മോടോർ വാഹന വകുപ്പിൻ്റെ ഓപറേഷൻ സ്റ്റണ്ട്. മോടോർ വാഹന വകുപ്പും പൊലിസും സംയുക്തമായി സംഘടിപ്പിച്ച ഓപറേഷൻ സ്റ്റണ്ടിങ്ങിൽ പൊതുനിരത്തിൽ ബൈക് റൈസിംഗ്, സ്റ്റണ്ടിംങ് നടത്തി വീഡിയോകൾ പ്രചരിപ്പിച്ച വാഹന ഉടമകളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു.

 
Bike Stunting | സമൂഹ മാധ്യമങ്ങളിലെ ബൈക് സ്റ്റണ്ടിംഗ് വീഡിയോക്കാരെ കുടുക്കി മോടോർ വാഹന വകുപ്പിൻ്റെ ഓപറേഷൻ സ്റ്റണ്ട്



സമൂഹ മാധ്യമങ്ങളിൽ വൈറലായ പൊതുനിരത്തിലെ റൈഡിങ് വീഡിയോകൾ കേന്ദ്രീകരിച്ച് സ്റ്റണ്ട് ആസൂത്രണം ചെയ്തത വാഹന ഉടമയുടെ വീട്ടിലെത്തുകയും ഡ്രൈവറുടെ വിവരങ്ങൾ ശേഖരിച്ച് നടപടി സ്വീകരിക്കുകയും പിഴയിടാക്കുകയും ചെയ്തുകൊണ്ടായിരുന്നു പദ്ധതി നടപ്പിലാക്കിയത്. പിടികൂടിയ വാഹന ഉടമകളുടെ ലൈസൻസ് സസ്പെഷൻ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

വരും ദിവസങ്ങളിലും ഇതുപോലുള്ള സോഷ്യൽ മീഡിയ നിരീക്ഷിച്ചുള്ള പരിശോധന തുടരുമെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനായി പൊതുനിരത്തുകളിൽ സൂപർ ബൈകുകളുടെ സ്റ്റണ്ടിംഗ് പ്രകടനം നടത്തി വരുന്നവരുടെ വാഹനത്തിൻറെ രജിസ്ട്രേഷൻ റദ്ദ്ചെയ്യുന്നതും ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും ആർടിഒ അറിയിച്ചു.

കാസർകോട്ട് ആർടിഒ ഇൻ ചാർജ് എസ് ഷീബയുടെ നിർദേശപ്രകാരം എംവിഐ ചന്ദ്രകുമാർ, എഎംവിഐ ജയരാജ തിലക്, എസ്ഐ ജി പ്രവീൺകുമാർ, എം സുധീഷ്, കാസർകോട് ടൗൺ പൊലീസ് എസ്ഐ സാജു, വിദ്യാനഗർ എസ്ഐ പ്രശാന്ത് കെ, കാഞ്ഞങ്ങാട് താലുകിൽ ചന്തേര പൊലിസ് സ്റ്റേഷൻ പരിധിയിൽ എഎംവിഐ മാരായ ജിജോ വിജയ്, പിവി വിജേഷ്, എസ്ഐ പ്രദീപ് കുമാർ എന്നിവർ ജില്ലയിലെ ഓപറേഷന് നേതൃത്വം നൽകി.

Keywords: News, Malayalam News, News, Kasaragod News, Bike Stunting, MVD, Motor vehicle department's operation stunt to trap bike stunting videographers on social media

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia