city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Announcement | മകളുടെ വിവാഹം ക്ഷണിച്ച് അമ്മയുടെ അനൗൺസ്മെന്റ്; ശബ്ദസന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി; താരമായി ഗീതാ റാവു

നീലേശ്വരം: (KasargodVartha) മകളുടെ വിവാഹം ക്ഷണിക്കാൻ മാതാവ് അനൗൺസ്മെന്റ് രൂപത്തിൽ തയ്യാറാക്കിയ ശബ്ദ സന്ദേശം വൈറലായി. നീലേശ്വരം പട്ടേന നീരൊഴുക്കിൽ അമ്മു നിലയത്തിലെ ഗീതാ റാവുവാണ് വേറിട്ട ഈ പരീക്ഷണം നടത്തിയത്. ഗീതാ റാവു - അശോകൻ മൈലിട്ട ദമ്പതികളുടെ മകൾ എം ശ്രീലക്ഷ്മിയുടെ വിവാഹം 19ന് പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്.
  
Announcement | മകളുടെ വിവാഹം ക്ഷണിച്ച് അമ്മയുടെ അനൗൺസ്മെന്റ്; ശബ്ദസന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി; താരമായി ഗീതാ റാവു


മാതമംഗലം പാണപ്പുഴ പറവൂർ തായലെപുരയിൽ ഹൗസിലെ ടി പി ഗോപാലന്റെയും സി ബീനയുടെയും മകൻ ഗോകുലാണ് വരൻ. വിവാഹം അറിയിക്കാനായി കുടുംബ സുഹൃത്തായ പ്രശസ്ത അനൗൺസർ കരിവെള്ളൂർ രാജനെ ഫോണിൽ വിളിച്ചപ്പോൾ അദ്ദേഹമാണ് വേറിട്ട ആശയം മുന്നോട്ട് വെച്ചതെന്ന് ഗീതാ റാവു പറയുന്നു. ആദ്യമൊന്നു മടിച്ചെങ്കിലും പിന്നീട് കരിവെള്ളൂരിലെ ഇദ്ദേഹത്തിന്റെ സ്റ്റുഡിയോയിലെത്തി അനൗൺസ്മെന്റ്‌രൂപത്തിൽ വിവാഹക്ഷണം തയാറാക്കി റെകോർഡ്‌ ചെയ്യുകയായിരുന്നു.
 
Announcement | മകളുടെ വിവാഹം ക്ഷണിച്ച് അമ്മയുടെ അനൗൺസ്മെന്റ്; ശബ്ദസന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി; താരമായി ഗീതാ റാവു


ബന്ധുക്കൾ, സഹപാഠികൾ, സഹപ്രവർത്തകർ, നാട്ടുകാർ എന്നിവർക്കും ബന്ധപ്പെട്ട സാമൂഹ്യ മാധ്യമ കൂട്ടായ്മകൾക്കുമെല്ലാം ഷെയർ ചെയ്തതോടെ സംഗതി വൈറലായി. വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനങ്ങളും പ്രശംസയും കിട്ടിയതോടെ വിവാഹ ക്ഷണപത്രത്തിനൊപ്പം ശബ്ദസന്ദേശവും എല്ലാവർക്കും നൽകി. നീലേശ്വരം സർവീസ് സഹകരണ ബാങ്കിന്റെ പച്ചക്കറിക്കടയിൽ ജോലി ചെയ്യുകയാണ് ഗീത. ഭർത്താവ് അശോകൻ ഫിലിം റെപ്രസന്റേറ്റീവ് ആണ്. എൻഎസ് സി ബാങ്കിലെ പാർട് ടൈം ജീവനക്കാരിയാണ് ശ്രീലക്ഷ്മി. ഗോകുൽ ആർമിയിൽ ജോലി ചെയ്യുന്നു.

Keywords:  Announcement, Wedding, Viral, Malayalam News, News, Top-Headlines, Kasaragod-News, Kasaragod, Malayalam-News, Mother's announcement inviting daughter's marriage

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia