city-gold-ad-for-blogger

മാതാവിനെ പുറത്താക്കിയ ശേഷം മകന്‍ വീട് അടച്ചുപൂട്ടി താക്കോലുമായി പോയി

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.05.2018) വൃദ്ധയായ മാതാവിനെ പുറത്താക്കിയ ശേഷം മകന്‍ വീട് അടച്ചുപൂട്ടി താക്കോലുമായി പോയതായി പരാതി. കിഴക്കേ പനങ്കാവിലെ അയിക്കോടന്‍ വീട്ടില്‍ പരേതനായ കൃഷ്ണന്‍നായരുടെ ഭാര്യ തമ്പായി അമ്മയെയാണ് മകന്‍ നെട്ടൂര്‍ വേണു പുറത്താക്കി വീട് അടച്ചുപൂട്ടിയത്. ഇതു സംബന്ധിച്ച് തമ്പായി അമ്മ ഹൊസ്ദുര്‍ഗ് പോലീസിലും വനിതാ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. വീട് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് തമ്പായി അമ്മ ഇപ്പോള്‍ മൂത്ത മകള്‍ ബേബിയുടെ വീട്ടിലാണ് താമസിക്കുന്നത്.

സ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് വേണു തമ്പായി അമ്മയും സഹോദരികളുമായും നേരത്തെ തന്നെ തര്‍ക്കത്തിലായിരുന്നുവത്രെ. വെള്ളിയാഴ്ച തമ്പായി അമ്മയുടെയും ഇളയ മകള്‍ ശൈലജയുടെയും സ്ഥലം വില്ലേജ് അധികൃതര്‍ അളന്ന് മാര്‍ക്ക് ചെയ്ത് വെച്ചിരുന്നു. ഇതറിഞ്ഞെത്തിയ വേണു തമ്പായി അമ്മയെയും ശൈലജയെയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. തനിക്ക് അഭയവും സംരക്ഷണവും നല്‍കുന്നതിനാല്‍ പെണ്‍മക്കളെയും വേണു ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്. അതിനാല്‍ തനിക്കും പെണ്‍മക്കള്‍ക്കും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് തമ്പായിഅമ്മ പോലീസില്‍ പരാതി നല്‍കിയത്.
മാതാവിനെ പുറത്താക്കിയ ശേഷം മകന്‍ വീട് അടച്ചുപൂട്ടി താക്കോലുമായി പോയി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Family, Issue, House,  Mother, Get out, Door Close, Mother outed from house by Son 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia