city-gold-ad-for-blogger

കാറിലെത്തിയ സംഘം അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതായി സംശയം; പിന്നില്‍ ആക്രിക്കച്ചവടക്കാരാണെന്ന് പരാതി, പോലീസ് അന്വേഷണം ഊര്‍ജിതം

നീലേശ്വരം: (www.kasargodvartha.com 31.08.2018) കാറിലെത്തിയ സംഘം അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതായി സംശയം. ആക്രിക്കച്ചവടക്കാരാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചിറ്റാരിക്കല്‍ വെള്ളടുക്കത്തെ ബൈക്ക് മെക്കാനിക്കായ മനുവിന്റെ ഭാര്യ നീനു (22), മകന്‍ ഹരികൃഷ്ണന്‍ (മൂന്ന്) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്.

ഇവരെ കണ്ടെത്താന്‍ ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസന്‍, കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂര്‍- കാസര്‍കോട് ജില്ല കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു സംഭവം. ഒരു കാറിലെത്തിയ സംഘമാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന സമീപവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.

ഇതുവഴി കടന്നുപോയ മുഴുവന്‍ വാഹനങ്ങളെ കുറിച്ചും പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. പട്ടാപ്പകല്‍ നടന്ന ഈ തട്ടിക്കൊണ്ടുപോകല്‍ സംഭവം നാടിനെ നടുക്കിയിരിക്കയാണ്. കാട്ടുതീ പോലെയാണ് നാട്ടില്‍ വാര്‍ത്ത പടര്‍ന്നിരിക്കുന്നത്.
കാറിലെത്തിയ സംഘം അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതായി സംശയം; പിന്നില്‍ ആക്രിക്കച്ചവടക്കാരാണെന്ന് പരാതി, പോലീസ് അന്വേഷണം ഊര്‍ജിതം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Missing, Kidnap, Top-Headlines, Police, Investigation, Neeleswaram, chittarikkal, Mother and son goes missing; Kidnap suspected
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia