city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Uric Acid | യൂറിക് ആസിഡിനെ പാടെ ഇല്ലാതാക്കാന്‍ ഈ ഭക്ഷണശീലം പിന്തുടര്‍ന്നാല്‍ മതി!

കൊച്ചി: (KasargodVartha) ശരീരം നന്നായി നോക്കാന്‍ ശരിയായ ഭക്ഷണരീതികള്‍ പിന്തുടരണം. മറിച്ചായാല്‍ അസുഖങ്ങള്‍ കൂടപ്പിറപ്പുകളാകും. പിന്നെ ആശുപത്രി കയറി ഇറങ്ങാനേ സമയം കാണൂ. നമ്മുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുണ്ട്. അവയില്‍ ചിലതാണ് യൂറിക് ആസിഡ്, കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ.

തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇവ നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യത്തോടെ മുന്നോട്ട് പോകാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണത്തിലൂടെയാണ് യൂറിക് ആസിഡ് ശരീരത്തില്‍ എത്തുന്നത്. ഇതിന്റെ അളവ് കൂടുന്നതാണ് പലപ്പോഴും സന്ധിവാതം പോലുള്ള അസുഖങ്ങള്‍ ഉണ്ടാക്കുന്നത്. ഭക്ഷണത്തിലും പാനീയങ്ങളിലും ഉള്ള പ്യൂരിനുകള്‍ വിഘടിക്കുമ്പോഴാണ് യൂറിക് ആസിഡ് രൂപം കൊള്ളുന്നത്.

Uric Acid |  യൂറിക് ആസിഡിനെ പാടെ ഇല്ലാതാക്കാന്‍ ഈ ഭക്ഷണശീലം പിന്തുടര്‍ന്നാല്‍ മതി!

ഭക്ഷണശീലത്തിലൂടെ തന്നെ നമുക്ക് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരവും കാണാം. പലപ്പോഴും യൂറിക് ആസിഡ് കൂടിയില്‍ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകണം എന്നില്ല. അതുകൊണ്ടുതന്നെ ഹൃദ്രോഗം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, വൃക്കരോഗം, ഫാറ്റി ലിവര്‍ രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് വഴിവെക്കുന്നു. എന്നാല്‍ വിഷമിക്കേണ്ടതില്ല, ഇതിന് പരിഹാരം കാണാന്‍ ചില ഔഷധങ്ങള്‍ നിലവിലുണ്ട്. അവയെ കുറിച്ച് അറിയാം.

*വാഴപ്പഴം


ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് വാഴപ്പഴം. ഇത് ആരോഗ്യത്തിന് എന്ന പോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും മുന്നിലാണ്. യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ ദിവസവും ഒരു വാഴപ്പഴം കഴിക്കാവുന്നതാണ്. ഇതിലൂള്ള പൊട്ടാസ്യം ശരീരത്തിലെ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. വാഴപ്പഴത്തിലെ നാരുകളാണ് യൂറിക് ആസിഡിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. എല്ലാ തരത്തിലുള്ള അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിനും സ്ഥിരമായി വാഴപ്പഴം കഴിക്കാവുന്നതാണ്.

*ഇഞ്ചി

ആയുസ്സിന്റെ കാര്യത്തില്‍ ഇഞ്ചി വളരെയധികം മികച്ചതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഒരുപാട് ആരോഗ്യ ഗുണങ്ങളാണ് ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്നത്. ആഹാര സാധനങ്ങള്‍ക്ക് രുചി വര്‍ധിപ്പിക്കാന്‍ മാത്രമല്ല ആരോഗ്യവും ആയുസ്സും നിലനിര്‍ത്തുന്നതിനും ഇഞ്ചി മികച്ചതാണ്. ദിവസവും ഇഞ്ചി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും നല്ലതാണ്.

എല്ലാ ദിവസവും രാവിലെ ഇഞ്ചി തിളപ്പിച്ച വെള്ളം അല്ലെങ്കില്‍ ഇഞ്ചി ചായ കഴിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. കൂടാതെ ഈ വെള്ളത്തില്‍ തുണി മുക്കി അതുകൊണ്ട് സന്ധിവേദനയുള്ള ഭാഗത്ത് തുടച്ചാലും വേദനക്ക് ശമനം ഉണ്ടാകും.

*ചെമ്പരത്തി


ചെമ്പരത്തി ഉണക്കിപ്പൊടിച്ച് ചായയാക്കി കുടിക്കുന്നതിലൂടെ യൂറിക് ആസിഡ് പുറന്തള്ളുന്നു. ഇത് മൂത്രത്തിലൂടെ യൂറിക് ആസിഡിനെ ഇല്ലാതാക്കുന്നു. അഞ്ച് മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തതിന് ശേഷം ആയിരിക്കണം ചെമ്പരത്തി പൊടിച്ചത് ചായ ഉണ്ടാക്കാന്‍ ഉപയോഗിക്കേണ്ടത്.

*ഡാന്‍ഡെലിയോണ്‍


ഡാന്‍ഡെലിയോണ്‍ ചായ അതിരാവിലെ കുടിക്കുന്നവരില്‍ യൂറിക് ആസിഡിന്റെ അളവ് കുറയുന്നു. പലചരക്ക് കടകളില്‍ കാണപ്പെടുന്ന ഡാന്‍ഡെലിയോണ്‍ സത്തില്‍ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്ന അവസ്ഥകളില്‍ നിന്നും പരിഹാരം കാണാന്‍ സഹായിക്കുന്നു.

*സെലറി

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പണ്ടു കാലം മുതല്‍ തന്നെ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് സെലറി. വിവിധ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായത് കൊണ്ട് തന്നെ ആരോഗ്യത്തിന് യാതൊരു കോട്ടവും തട്ടാതെ ഉപയോഗിക്കാം. ഇത് കൂടാതെ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങളും സെലറിയില്‍ ഉണ്ട്. ഇത് സന്ധിവാതവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കുകയും വേദനയെ കുറക്കുകയും ചെയ്യുന്നു.

*മഗ്നീഷ്യം

മഗ്നീഷ്യം തുടര്‍ചയായി കഴിക്കുന്നത് ഭാവിയില്‍ യൂറിക് ആസിഡ് ഉണ്ടാവുന്നതിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ബദാം, കശുവണ്ടി, ചീര, മത്തങ്ങ തുടങ്ങിയ പച്ചക്കറികളില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കൂടാതെ ആപ്പിള്‍ സിഡെര്‍ വിനെഗറിന്റെ ഉപയോഗവും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നു. ഇത് കൂടാതെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.

Keywords: Morning foods to lower uric acid levels, prevent gout and kidney issues, Kochi, News, Morning Foods. Lower Uric Acid Levels, Health Tips, Health, Vegetables, Tea, Kerala News. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia