city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Trophies | ജില്ലാ സ്കൂൾ കലോത്സവ വിജയികളെ കാത്ത് 900 ലധികം ട്രോഫികൾ; എല്ലാം പ്രകൃതി സൗഹൃദം

കാറഡുക്ക: (KasargodVartha) റവന്യൂ ജില്ലാ സ്കൂൾ കലോത്സവ വിജയികളെ കാത്ത് 900 ലധികം ട്രോഫികൾ. എല്ലാം പ്രകൃതി സൗഹൃദം. വ്യക്തിഗത ഇനങ്ങളിൽ വിജയികളാകുന്നവർക്ക് രണ്ട് വർഷമായി ട്രോഫി നിർമിച്ച് നൽകുന്ന മധു ബങ്കളം മരത്തിൽ തയ്യാറാക്കിയ ട്രോഫികളാണ് നൽകുന്നത്. ഇതുകൂടാതെ ഹയര്‍സെകന്‍ഡറി, ഹൈസ്‌കൂള്‍, യു പി വിഭാഗങ്ങളില്‍ ഓവറോള്‍ ചാംപ്യൻഷിപ് നേടുന്ന സബ് ജില്ലകൾക്കുള്ള ട്രോഫികളും എത്തിച്ചിട്ടുണ്ട്.
 
Trophies | ജില്ലാ സ്കൂൾ കലോത്സവ വിജയികളെ കാത്ത് 900 ലധികം ട്രോഫികൾ; എല്ലാം പ്രകൃതി സൗഹൃദം


കാറഡുക്ക സ്‌കൂളിലെ തന്നെ പത്താം തരം വിദ്യാർഥിനി അനവദ്യയാണ് ട്രോഫികൾ രൂപകല്‍പന ചെയ്തത്. .

ട്രോഫികൾ പ്രത്യേകം തയ്യാറാക്കിയ പവലിയനിൽ സജ്ജമാക്കി കഴിഞ്ഞു. ജില്ലാ പഞ്ചായതംഗം പി ബി ശഫീഖ് ചെയര്‍മാനായും ഒ പി ഹനീഫ് വര്‍കിംഗ് ചെയര്‍മാനായും ഖലീം മാസ്റ്റര്‍ ബെളിഞ്ചം കണ്‍വീനറുമായുള്ള കമിറ്റിയാണ് ട്രോഫികൾ തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയത്.

 
Trophies | ജില്ലാ സ്കൂൾ കലോത്സവ വിജയികളെ കാത്ത് 900 ലധികം ട്രോഫികൾ; എല്ലാം പ്രകൃതി സൗഹൃദം



ചെര്‍ക്കളയില്‍ നിന്ന് ഘോഷയാത്രയായാണ് ട്രോഫികള്‍ കലോത്സവ നഗരിയില്‍ എത്തിച്ചതെന്ന് ചെയർമാൻ പി ബി ശഫീഖ് കാസർകോട് വാർത്തയോട് പറഞ്ഞു.


Keywords:  News, Top-Headlines, News-Malayalam, Kasaragod, Kasaragod-News, Kerala, School Kalolsavam, Arts fest, Students, Malayalam News, More than 900 trophies await District School Arts Festival winners

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia