Carewell Hospital | കെയർവെൽ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങൾ; ന്യൂറോ ഫിസിയോളജി ലാബും നവീകരിച്ച ഫിസിയോ തെറാപി ഡിപാർട്മെന്റും പ്രവർത്തനമാരംഭിച്ചു
Jan 8, 2024, 16:02 IST
കാസർകോട്: (KasargodVartha) നുള്ളിപ്പാടി കെയർവെൽ ആശുപത്രിയിൽ ന്യൂറോ ഫിസിയോളജി ലാബും അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച ഫിസിയോ തെറാപി ഡിപാർട്മെന്റും പ്രവർത്തനമാരംഭിച്ചു. ഡോ. ജയദേവ് കങ്കില, ഡോ.സുഹ്‌റ എന്നിവർ ചേർന്ന് ഉദ്‌ഘാടനം നിർവഹിച്ചു. കാസർകോട്ട് ആദ്യമായി പക്ഷാഘാതത്തിനുള്ള പ്രാഥമിക ചികിത്സാ കേന്ദ്രം (Primary Stroke Center) തുടങ്ങിയ കെയർവെൽ ആശുപത്രിയിൽ ഡോ. മുഹമ്മദ് ശമീമിന്റെ നേതൃത്വത്തിലുള്ള ന്യൂറോ റിഹാബിറ്റേഷൻ സെന്ററിന്റെ ഭാഗമായാണ് സൗകര്യങ്ങൾ കൂടുതൽ വർധിപ്പിച്ചത്.
ഫിസിയോ തെറാപി ഡിപാർട്മെന്റിൽ ആധുനിക സജ്ജീകരണങ്ങളിൽ ഒന്നായ ഫംഗ്‌ഷനൽ ഇലക്ട്രികൽ സ്റ്റിമുലേഷനും (FES) ഒരുക്കിയിട്ടുണ്ട്. കൂടാതെ, വീഡിയോ സൗകര്യങ്ങളോട് കൂടിയ ഇ ഇ ജി, എൻ സി എസ്, വി ഇ പി, ഇ എം ജി, ആർ എൻ എസ്, ബ്ലിങ്ക് റിഫ്ലെക്സ് പരിശോധനകളും എൻ സി വി പരിശോധനകളും ന്യൂറോ ഫിസിയോളജി ലാബിൽ ലഭ്യമാണ്.
ചടങ്ങിൽ കെയർവെൽ ആശുപത്രി എംഡി ഡോ. എം എ മുഹമ്മദ് അഫ്സൽ, കാസർകോട് പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം, കെ വാർത്ത എഡിറ്റർ അബ്ദുൽ മുജീബ്, ഡോ. മുഹമ്മദ് ശമീം, ഡോ. നാഗരാജ് ഭട്ട്, ഡോ. ആദർശ് ഹെർല, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുഹമ്മദ് അലി എന്നിവർ സംബന്ധിച്ചു. കെയർവെൽ ആശുപത്രിയിൽ 25 വർഷം സേവനം പൂർത്തീകരിച്ച ചീഫ് ഫിസിയോതെറാപിസ്റ്റ് അഹ്‌മദ് ഫയാസിനെ ഡോ. എം എ മുഹമ്മദ് അഫ്സൽ ഉപഹാരം നൽകി ആദരിച്ചു. ഓപറേഷൻസ് മാനജർ ശഫാത് അരിമല സ്വാഗതവും ഫയാസ് അഹ്‌മദ് നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kasaragod, Stroke Center, Hospital, Malayalam News, Carewell Hospital, More facilities at Carewell Hospital. - START disable copy paste -->